കൊവിഡ് വ്യാപനം: സംസ്ഥാനത്ത് സ്കൂളുകൾ അടച്ചിടാൻ തീരുമാനം
January 14, 2022

സംസ്ഥാനത്ത് കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടാൻ തീരുമാനം. ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് അടച്ചിടാൻ തീരുമാനമായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം. ഈ മാസം 21 മുതലാണ് ക്ലാസുകൾ അടയ്ക്കുക.
അതേസമയം മറ്റ് ഓഫ്ലൈൻ ക്ലാസുകൾ തുടരും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും തീരുമാനമായിട്ടുണ്ട്.
Story highlights; Covid review meetting