നേർക്കുനേർ ഏറ്റുമുട്ടി രജനീകാന്തും വിജയ് സേതുപതിയും; ‘പേട്ട’ ഡിലീറ്റഡ് സീൻ പുറത്ത്

January 11, 2022

സിനിമാ ആസ്വാദകരുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് തകര്‍പ്പന്‍ ലുക്കിലെത്തിയ ചിത്രമാണ് പേട്ട. രജനികാന്തിനൊപ്പം വിജയ് സേതുപതിയെയും നിറഞ്ഞ കൈയ്യടിയോടുകൂടിയാണ് കാണികൾ സിനിമയുടെ ഓരോ സീനിലും സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടുന്നതിന്റെ രംഗങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗങ്ങളാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രം പുറത്തിറങ്ങി മൂന്ന് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിലെ രംഗങ്ങൾ അണിയറക്കാർ പുറത്തുവിടുന്നത്.

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു.

Read also: കാബൂൾ വിമാനത്താവളത്തിൽ നിന്നും നഷ്‌ടമായ കുഞ്ഞ് നാലുമാസത്തിന് ശേഷം ഒടുവിൽ മാതാപിതാക്കളുടെ അടുത്തേക്ക്

സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights: deleted scene of rajinikanth petta movie