മനോഹരമായി പാട്ട് പാടിയ മോൾക്ക് സർപ്രൈസ് ഒരുക്കി അമ്മ; പാട്ട് വേദിയിലെ സുന്ദരനിമിഷങ്ങൾ, വിഡിയോ

January 24, 2022

‘അനിയത്തിപ്രാവിന് പ്രിയരിവർ നൽകും ചെറുതരി സുഖമുള്ള നോവ്…’ മലയാളികളുടെ എക്കാലത്തെയും പ്രിയ ഗാനങ്ങളിൽ ഒന്നാണ് അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ഈ ഗാനം. ഇപ്പോഴിതാ പാട്ട് പ്രേമികളുടെ ഈ ഇഷ്ടഗാനവുമായി എത്തുകയാണ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുഗായിക ദേവന ശ്രിയ. അതിമനോഹരമായ ഈ പാട്ടിനൊപ്പം ഈ കുഞ്ഞുമോൾക്ക് സർപ്രൈസ് ഒരുക്കി പാട്ട് വേദിയിൽ ദേവനക്കുട്ടിയുടെ അമ്മയും എത്തി. പാട്ടിനൊപ്പം നൃത്തം ചെയ്യാൻ എത്തിയവർക്കൊപ്പമാണ് ദേവനക്കുട്ടിയുടെ അമ്മയും എത്തിയത്. പാട്ടിന് ശേഷമാണ് നൃത്തം ചെയ്യാൻ വേദിയിൽ എത്തിയവർക്കൊപ്പം തന്റെ അമ്മയും ഉണ്ടെന്ന് ഈ കുരുന്ന് അറിഞ്ഞത്. ഇതോടെ അതിമനോഹരമായ നിമിഷങ്ങൾക്കാണ് പാട്ട് വേദി സാക്ഷിയായത്.

ടോപ് സിംഗർ ആരാധകർ കാത്തിരിക്കുന്ന കുഞ്ഞുഗായകരിൽ ഒരാളാണ് ദേവനക്കുട്ടി. ആലാപനമാധുര്യം കൊണ്ടും നിഷ്‌കളങ്കമായ സംസാരശൈലികൊണ്ടും പാട്ട് പ്രേമികളുടെ ഹൃദയംകവർന്നു കഴിഞ്ഞു ഈ കുഞ്ഞുമോൾ. ഇത്തവണയും അതിമനോഹരമായാണ് ഈ പാട്ട് ദേവനക്കുട്ടി പാടിയത്. കെ എസ് ചിത്രയുടെ ശബ്ദത്തിലൂടെ സംഗീതപ്രേമികൾ കേട്ടാസ്വദിച്ച ഗാനം അത്രമേൽ മനോഹരമായാണ് ഈ കുരുന്ന് ഗായികയും വേദിയിൽ ആലപിക്കുന്നത്.

Read also: 4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാൻ’- വ്യാജ പതിപ്പിനെതിരെ ഉണ്ണി മുകുന്ദൻ

പാട്ടിന്റെ ലോകത്ത് വിസ്‌മയം സൃഷ്ടിക്കുന്ന ഒരു കൂട്ടം കുരുന്ന് ഗായകപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. ടോപ് സിംഗർ ആദ്യ സീസൺ ഏറ്റെടുത്ത പ്രേക്ഷകർ രണ്ടാം സീസണും ഏറ്റെടുത്തുകഴിഞ്ഞു. രണ്ടാം സീസണിലെ കുഞ്ഞുപാട്ടുകാർക്കൊപ്പം ആദ്യ സീസണിലെ പാട്ടുകാരും ഈ വേദിയിൽ എത്താറുള്ളതും പ്രേക്ഷകർക്ക് പാട്ട് വേദി ഒരുക്കുന്ന സുന്ദരനിമിഷങ്ങളാണ്.

Story highlights: devanasriya meets mom on the floor