മലയാളത്തെ സ്നേഹിക്കുന്ന വിദേശവനിത അപർണ മൾബറിയ്ക്ക് സാരി സമ്മാനിച്ച് ഫ്ളവേഴ്സ്
അപർണ മൾബറി എന്ന പേര് മലയാളികൾക്ക് സുപരിചിതമാണ്. അല്ലെങ്കിൽ ഇൻവെർട്ടഡ് കോക്കനട്ട് എന്നെങ്കിലും കേൾക്കാത്തവർ ഉണ്ടാകില്ല. ജന്മം കൊണ്ട് മലയാളി അല്ലായിരിക്കാം, എന്നാൽ ഈ അമേരിക്കൻ വനിത മിക്ക കേരളീയരെക്കാളും നന്നായി മലയാളം സംസാരിക്കുന്ന ആളാണ്. മൂന്ന് വയസ്സുള്ളപ്പോൾ, മാതാപിതാക്കൾക്കൊപ്പം അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിയ അപർണ പത്താം ക്ലാസ്സുവരെ കേരളത്തിലാണ് പഠിച്ചത്.
കഴിഞ്ഞദിവസം ഫ്ളവേഴ്സ് ഒരുകോടിയിൽ മത്സരാർത്ഥിയായി എത്തിയതും അപര്ണയായിരുന്നു. മലയാളികളുടെയെല്ലാം സ്നേഹം ഏറ്റുവാങ്ങി സാരി ഉടുത്ത് നല്ല മലയാളം സംസാരിച്ച് എത്തിയ അപര്ണയ്ക്ക് പരിപാടിക്കിടയിൽ ഒരു സാരി സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴിതാ, ആ സമ്മാനം ഏറ്റുവാങ്ങിയിരിക്കുകയാണ് അപർണ മൾബറി.
സുഹൃത്ത് ശിൽപയ്ക്ക് ഒപ്പമാണ് അപർണ സാരി തെരഞ്ഞെടുക്കാനായി ഇടപ്പള്ളി സ്വയംവര ടെക്സ്റ്റൈൽസിൽ എത്തിയത്. പുതിയ ട്രെൻഡ് അനുസരിച്ച് ഏറ്റവും നല്ല സാരി തന്നെ തെരഞ്ഞെടുക്കാൻ ഫ്ലവേഴ്സ് കോസ്റ്റ്യൂം ഡിസൈനിങ് ടീമും ഒപ്പമുണ്ടായിരുന്നു.
Read Also: ഷാജി ഹീറോയാടാ ഹീറോ; തീ പിടിച്ച വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, ഒഴിവായത് വൻ അപകടം
ഏറ്റവും പ്രിയപ്പെട്ട വേഷമാണ് സാരി എങ്കിലും അധികമൊന്നും കയ്യിൽ ഉണ്ടായിരുന്നില്ല എന്നും ഏറെനാളായി ആഗ്രഹിച്ചിരുന്ന നിറത്തിലും ഡിസൈനിലുമുള്ള സാരി തന്നെ സ്വയംവര സിൽക്സിൽ നിന്നും ലഭിച്ചു എന്നും അപർണ പറയുന്നു. ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ മധുരമായ മലയാളത്തിൽ മനോഹരമായി മത്സരിച്ച അപര്ണയ്ക്ക് സുഹൃത്തുക്കൾ അഭിനന്ദനം അറിയിച്ചു എന്നും പറഞ്ഞു.
Story highlights- Flowers presents sari to Aparna Mulberry, a foreign woman who loves Malayalam