മോഹൻലാലിന് വേണ്ടി അച്ഛനും, പ്രണവിനുവേണ്ടി മകനും പാടി- ‘ഹൃദയം’ കവർന്ന ചിത്രങ്ങളുമായി വേണുഗോപാൽ

January 31, 2022

മലയാളികൾക്ക് സുപരിചിതരായ ഗായകരാണ് ജി വേണുഗോപാലും മകൻ അരവിന്ദും. അച്ഛന്റെ പാത പിന്തുടർന്ന് പിന്നണി ഗാനരംഗത്തേക്ക് എത്തിയ അരവിന്ദ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗാനരംഗത്തിൽ പാടി അഭിനയിക്കുകയായിരുന്നു അരവിന്ദ്. അച്ഛൻ വേണുഗോപാലിന്റെ ഹിറ്റ് ഗാനങ്ങൾ ആരാധകർക്കായി പാടി മകനും വിസ്മയിപ്പിക്കാറുണ്ട്.

‘മുഖവും, ശബ്ദവും..വർഷങ്ങളായി, രണ്ട് തലമുറകളിലൂടെ’ എന്ന ക്യാപ്ഷനൊപ്പമാണ് ജി വേണുഗോപാൽ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ജി വേണുഗോപാൽ നിൽക്കുന്ന ചിത്രവും അരവിന്ദിനോപ്പം പ്രണവ് നിൽക്കുന്ന ചിത്രവുമാണ് ജി വേണുഗോപാൽ പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോഴിതാ, മനോഹരമായ ഒരു കൗതുകം പങ്കുവയ്ക്കുകയാണ് ജി വേണുഗോപാൽ. വർഷങ്ങളായി നടൻ മോഹൻലാലിൻറെ ശബ്ദമായിരുന്നു പല സിനിമകളിലും ജി വേണുഗോപാൽ. ഇപ്പോഴിതാ, മകൻ അരവിന്ദ് മോഹൻലാലിൻറെ മകൻ പ്രണവിനെയും ശബ്ദമായിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ പ്രണവിനായി അരവിന്ദ് ഗാനം ആലപിച്ചിട്ടുണ്ട്. അതോടൊപ്പം ഡയറക്ട് അസ്സിസ്റ്റന്റ്റ് ആയും അരവിന്ദ് ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു.

Read Also: ‘അഭിനയം പഠിക്കാൻ മോഹൻലാൽ സാറിന്റെ സിനിമകൾ കാണാറുണ്ട്’; ദൃശ്യം 2 പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് ഗൗതം മേനോൻ

അതേസമയം,  ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് സജീവമായ വേണുഗോപാൽ പിന്നണി ഗാനരംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു.  അച്ഛനും മകനും ചേർന്ന് നിരവധി ഗാനങ്ങൾ ആരംഭിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ‘മായാ മഞ്ചലിൽ..’ എന്ന ഗാനമാണ് ജി വേണുഗോപാൽ മകനൊപ്പം ചേർന്ന് പാടിയതിൽ ഒരു ഗാനം. ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത ഒറ്റയാൾ പട്ടാളം എന്ന ചിത്രത്തിൽ ജി വേണുഗോപലും രാധിക തിലകും ചേർന്ന് ആലപിച്ച ഗാനമാണ് അച്ഛനും മകനും ചേർന്ന് പാടിയത്. മുൻപ്, മൂന്നാംപക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്ന പാട്ട് ഇരുവരും ചേർന്ന് ആലപിച്ചതും ശ്രദ്ധേയമായിരുന്നു.

Story highlights- g venugopal share two generations photo