‘നിങ്ങളുടെ പ്രതിബദ്ധതയ്ക്ക് നന്ദി’; ബിസിസിയ്ക്കും ഇന്ത്യൻ ടീമിനും നന്ദി പറഞ്ഞ് ഗ്രയാം സ്മിത്ത്
കൊവിഡ് ഒമിക്രോൺ പ്രതിസന്ധികൾക്കിടയിലും ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയുമായി മുന്നോട്ട് പോകാൻ ധൈര്യം കാണിച്ച ഇന്ത്യൻ ടീമിനും ബിസിസിയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻറെ ഡയറക്ടറും മുൻ ക്യാപ്റ്റനുമായിരുന്ന ഗ്രയാം സ്മിത്തിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ടീമിന് വലിയൊരു തിരിച്ചു വരവ് നൽകിയിരിക്കുന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഏകപക്ഷീയമായ വിജയമാണ് നേടിയത്. മറ്റ് പലർക്കും പ്രചോദനമാവുന്ന തീരുമാനമാണ് ബിസിസിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.
“സുരക്ഷിതവും വിജയകരവുമായ ഒരു പരമ്പര ഒരുക്കാൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൽ വിശ്വാസം അർപ്പിച്ച ബിസിസിയ്ക്കും ഇന്ത്യൻ ടീമിനും ഒരു വലിയ നന്ദി. അനിശ്ചിതത്വം നിലനിൽക്കുന്ന ഇത്തരമൊരു സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് ടീമിനെ എത്തിച്ച നിങ്ങളുടെ പ്രതിബദ്ധത മറ്റ് പലർക്കും പിന്തുടരാൻ പ്രചോദനമാവട്ടെ.” ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും കൂടി പരാമർശിച്ച ട്വീറ്റിൽ സ്മിത്ത് കുറിച്ചു.
Read More: ഒരു മിനിറ്റിനുള്ളിൽ വിരൽത്തുമ്പിൽ 109 പുഷ്-അപ്പ്; ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് മണിപ്പൂർ യുവാവ്
നേരത്തെ ദക്ഷിണാഫ്രിക്കൻ പരമ്പരകളിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയയുടെയും ഇംഗ്ളണ്ടിന്റെയും ക്രിക്കറ്റ് ബോർഡുകളുടെ തീരുമാനത്തിൽ സ്മിത്ത് നിരാശ രേഖപ്പെടുത്തിയിരുന്നു. 3 ടെസ്റ്റ് മാച്ചുകളുള്ള പരമ്പരയിൽ നിന്ന് ഓസ്ട്രേലിയൻ ടീം പിന്മാറിയപ്പോൾ, പകുതിയിൽ വച്ച് ഏകദിന പരമ്പര വേണ്ടാന്ന് വെച്ചാണ് ഇംഗ്ലണ്ട് ടീം 2020 ഡിസംബറിൽ നാട്ടിലേക്ക് മടങ്ങിയത്. ഇത്തരം ഒരു സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് വരാൻ ധൈര്യം കാണിച്ച ഇന്ത്യൻ ടീമിനാണ് ഇപ്പോൾ സ്മിത്ത് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് ഏകദിന പരമ്പരകൾ തൂത്തുവാരിയ ദക്ഷിണാഫ്രിക്കൻ ടീമിന് വൻ തിരിച്ചുവരവാണ് ഈ പരമ്പര നൽകിയിരിക്കുന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനും ഈ പരമ്പരയിലൂടെ വലിയ ഊർജ്ജം ലഭിച്ചിരിക്കുന്നു.
Story Highlights: Graeme Smith thanks BCCI in twitter