ലോക്ക്ഡൗണിൽ കൃഷിയിടമായി മാറിയ സ്കൂൾ, ഇന്ന് കൃഷിനോക്കി നടത്താൻ വിദ്യാർത്ഥികളും
ലോക്ക്ഡൗണിൽ നിരവധിപ്പേരാണ് തങ്ങളുടെ ടെറസും ബാൽക്കണിയുമടക്കം കൃഷിയിടങ്ങളാക്കി മാറ്റിയത്. ലോക്ക്ഡൗണിൽ ഉണ്ടായ സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയും അടക്കം വിഷരഹിതമായ പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷിചെയ്യാമെന്ന തിരിച്ചറിവ് ഇക്കാലഘട്ടത്തിൽ പലരിലും ഉണർത്തി. അത്തരത്തിൽ ലോക്ക്ഡൗണിൽ കൃഷിയിടമായി മാറിയതാണ് വിശ്വ വിദ്യാപീഠം സ്കൂളും.
ഒരിക്കൽ കുട്ടികൾ തിങ്ങിനിറഞ്ഞ വരാന്തകളും സ്കൂൾ മുറ്റവുമടക്കം നിരവധി ചെടികളും പച്ചക്കറികളും കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ചയാണ് ഇപ്പോഴിവിടെ. വിശ്വ വിദ്യാപീഠം ഡയറക്ടര് സുശീല സന്തോഷും സ്കൂളിലെ മറ്റധ്യാപകരും അനധ്യാപകരുമാണ് ഈ കൃഷിയിടത്തിന് പിന്നിൽ. കൊറോണകാലത്ത് സ്കൂളുകൾ അടച്ചതോടെ ക്യാന്റീൻ ജാവനക്കാർ, സ്കൂൾ ബസ് ഡ്രൈവർമാർ, ക്ളീനിംഗ് സ്റ്റാഫ് അങ്ങനെ നിരവധിപ്പേരാണ് ജോലിയില്ലാതെ ദുരിതത്തിലായത്.
Read also: രോഗക്കിടക്കിലായ 7 വയസുകാരന് പകരം സ്കൂളിലെത്തിയ റോബോട്ട് ഫ്രണ്ട്, കൗതുക വിഡിയോ
ആ സമയത്തതാണ് ഈ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ ഓർഗാനിക് ഫാം തുടങ്ങാം എന്ന ആശയം ഇവർക്കിടയിൽ ഉദിച്ചത്. പിന്നീട് അധ്യാപകരും അനധ്യാപകരും അടക്കം എല്ലാവരും ചേർന്ന് വിവിധ കൃഷികൾ ഇവിടെ ആരംഭിച്ചു. സ്കൂൾ തുറന്ന് ഓൺലൈൻ ക്ലാസുകൾ ഓഫ്ലൈൻ ആയി മാറിയതോടെ വിദ്യാർത്ഥികളും ഇപ്പോൾ അധ്യാപകർക്കൊപ്പം കൃഷിയിടത്തിൽ സഹായവുമായി എത്തിത്തുടങ്ങി.
Read also: 15-ആം വയസിലെ വാർധക്യമരണം; ജീവിതംകൊണ്ട് ലോകത്തിന് പ്രചോദനമായ അഡാലിയ ഓർമയാകുമ്പോൾ…
1400 ലധികം വിദ്യർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിൽ ഇപ്പോൾ സൗജന്യമായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നുണ്ട്. ഓരോ മാസവും ഇവിടെ നിന്നും 30 മുതൽ 40 കിലോഗ്രാം വരെ വിളവാണ് ലഭിക്കുന്നത്.
Story highlights: How a School Campus Turned Into an Organic Farm