‘എന്റെ ഉള്ളിലെ അൻപുസെൽവൻ’- സൂര്യയെ അനുകരിച്ച് കാളിദാസ്; വിഡിയോ

January 27, 2022

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി അഭിനയലോകത്തേക്ക് എത്തിയ കാളിദാസ്, ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ്. ഇതുവരെ കഥാപത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സാധിക്കാതെ കരിയർ അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ നിൽക്കുമ്പോഴാണ് കാളിദാസിനെ തേടി ലോക്ക് ഡൗൺ കാലത്ത് നിരവധി ചിത്രങ്ങൾ എത്തിയത്. കാളിദാസിലെ മികച്ച നടനെ കാണിച്ചുതന്ന ചിത്രങ്ങളായിരുന്നു പുത്തം പുതു കാലൈ, പാവൈ കഥകൾ എന്നിവ. ഒടിടി റിലീസിന് എത്തിയ ആന്തോളജി ചിത്രങ്ങളായിരുന്നു ഇവ. രണ്ടിലും മികച്ച കഥാപാത്രങ്ങളെയാണ് കാളിദാസ് അവതരിപ്പിച്ചത്.

തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറികൊണ്ടിരിക്കുന്ന കാളിദാസ് ജയറാം ഇപ്പോഴിതാ, നടൻ സൂര്യയുടെ ഹിറ്റ് ഗാനരംഗം അനുകരിക്കുകയാണ്. ‘എന്റെ ഉള്ളിലെ അൻപുസെൽവൻ’ എന്ന ക്യാപ്ഷനൊപ്പമാണ് കാളിദാസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂര്യയുടെ സ്റ്റൈൽ ആണ് താരം അനുകരിക്കുന്നത്. സിനിമയിലേക്ക് എത്തുംമുമ്പ് തന്നെ അച്ഛന്റെ പാത പിന്തുടർന്ന് മിമിക്രി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു കാളിദാസ് ജയറാം.

Read Also:കുത്തിപൊക്കൽ ചലഞ്ചിൽ ബജരംഗനൊപ്പമുള്ള വിഡിയോയുമായി രമേശ് പിഷാരടി

അതേസമയം, നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് കാളിദാസ് ജയറാം.  പാവൈ കഥൈകൾ, പുത്തംപുതുകാലൈ എന്നീ ആന്തോളജി ചിത്രങ്ങളാണ് കാളിദാസിന്റെ കരിയർ മാറ്റിയെഴുതിയത്. സിനിമയിൽ മുൻപ് തന്നെ ശ്രദ്ധേയനായെങ്കിലും കാളിദാസ് ജയറാം അഭിനേതാവെന്ന നിലയിൽ മുദ്രപതിപ്പിച്ചത് ഈ രണ്ടു ചിത്രങ്ങളിലൂടെയാണ്. പാവൈ കഥൈകളിലെ തങ്കം എന്ന ചിത്രം കാളിദാസിന് വളരെയധികം പ്രശംസ നേടിക്കൊടുത്തിരുന്നു. 

Story highlights- kalidas imitates suriya