‘കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്’ ട്രെയ്‌ലർ എത്തി

January 22, 2022

പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിന്റെ ട്രെയിലർ എത്തി. നടൻ ടൊവിനോ തോമസാണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഡോൺ മാക്‌സ് എഡിറ്റ് നിർവഹിച്ച ട്രെയ്ലറിന് തീയേറ്ററുകളിലും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നല്കികൊണ്ടുതന്നെ ഒരുക്കിയ ത്രില്ലർ ആണ്.


ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചു ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഫാമിലി-ക്രൈം ത്രില്ലർ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ജനുവരി 28ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്.


യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിൽ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്.

Read Also: നൃത്തച്ചുവടുകളുമായി മീര ജാസ്മിൻ; ശ്രദ്ധനേടി വിഡിയോ


രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആകെ അഞ്ചു പാട്ടുകളാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗിലുള്ളത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോൻ, കെ എസ് ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയ ഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മൂന്നുപാട്ടുകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. സായാഹ്‌ന തീരങ്ങളിൽ എന്നു തുടങ്ങുന്ന കെ എസ് ഹരിശങ്കർ ആലപിച്ച ഗാനം ഇപ്പോഴും ട്രെൻഡിങ്ങിലാണ്. ക്യാമറ മാൻ : പ്രശാന്ത് കൃഷ്ണ.

Story highlights- Karnan Napoleon Bhagat Singh – Official Trailer