ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഒരു വിജയമെന്ന് പോണ്ടിങ്ങ്; ടെസ്റ്റ് ക്യാപ്റ്റനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു
ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോഹ്ലി ഒരു വലിയ വിജയമായിരുന്നുവെന്ന അഭിപ്രായം പങ്കുവെച്ച മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ക്രിക്കറ്റിനെ വലിയ രീതിയിൽ ആരാധിക്കുന്ന ഇന്ത്യയിൽ ഒരു ക്യാപ്റ്റനായി തുടരുകയെന്നത് ഒരു വെല്ലുവിളിയാണെന്നും അതിൽ വിജയിച്ചാണ് കോഹ്‌ലിയുടെ പടിയിറക്കാമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്യാപ്റ്റനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും പോണ്ടിങ്ങ് അഭിപ്രായപ്പെട്ടു.
“കോഹ്‌ലി വരുന്നതുവരെ നാട്ടിലെ പരമ്പരകളെല്ലാം ജയിക്കുകയും വിദേശത്ത് വല്ലപ്പോഴും ജയിക്കുകയും ചെയ്യുന്ന ടീമായിരുന്നു ഇന്ത്യ. എന്നാല്‍ കോഹ്‌ലി വന്നതോടെ അതിന് മാറ്റം വന്നു. കോഹ്‌ലി നായകനായതോടെ ഇന്ത്യ വിദേശത്ത് കൂടുതല്‍ മത്സരങ്ങള്‍ ജയിക്കാന്‍ തുടങ്ങി. അത് മാത്രമല്ല, കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നി. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ് കോഹ്‌ലി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഐപിഎല്ലിനിടെ കണ്ടപ്പോള്‍ ടെസ്റ്റ് നായകസ്ഥാനത്ത് തുടരുന്നതിനെക്കുറിച്ച് വളരെ ആവേശത്തോടെയാണ് കോഹ്‌ലി സംസാരിച്ചത്. ഏകദിന, ടി-20 നായകസ്ഥാനം കൈവിടുന്നതിനെക്കുറിച്ചും അന്ന് സൂചിപ്പിച്ചിരുന്നു. ടെസ്റ്റ് നായകനായി തുടരുന്നത് എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നും കോഹ്‌ലി അന്ന് വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് വികാരമായി കൊണ്ടുനടക്കുന്ന ഇന്ത്യയില്‍ ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമെന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. അതില്‍ വിജയിച്ചാണ് കോഹ്‌ലിയുടെ പടിയിറക്കം” – റിക്കി പോണ്ടിങ്ങ് അഭിപ്രായപ്പെട്ടു.
Read More: മോഹൻലാലിന് വേണ്ടി അച്ഛനും, പ്രണവിനുവേണ്ടി മകനും പാടി- ‘ഹൃദയം’ കവർന്ന ചിത്രങ്ങളുമായി വേണുഗോപാൽ
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായ വിരാട് കോഹ്ലി ദേശീയ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്റെ തീരുമാനത്തിന്റെ കാരണങ്ങൾ കോഹ്ലി അറിയിച്ചിരുന്നില്ലെങ്കിലും ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാവാം അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്ന് കരുതുന്നവരാണ് കൂടുതലും.
Story Highlights: Kohli is a successful captain according to Ricky Ponting