‘കുഗ്രാമമേ..’- മിന്നൽ മുരളിയിലെ കാത്തിരുന്ന ഗാനം പ്രേക്ഷകരിലേക്ക്

January 31, 2022

മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ ക്രിസ്മസ് റിലീസായാണ് എത്തിയത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു മിന്നൽ മുരളി. 

ഇപ്പോഴിതാ, ചിത്രത്തിലെ ഏറെ കാത്തിരുന്ന ഗാനം ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കുഗ്രാമമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ മാജിക്കൽ സംഗീതമാണ് ഈ ഗാനത്തിന് ജീവൻ പകരുന്നത്.

Read Also:‘പുഷ്പ’ ഹിന്ദി പതിപ്പ് 100 കോടി ക്ലബ്ബിൽ; നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ സൗത്ത് ഇന്ത്യൻ താരമായി അല്ലു അർജുൻ

മനു മഞ്ജിത്തിന്റെ വരികളാണ്. ആലപിച്ചിരിക്കുന്നത് വിപിൻ രവീന്ദ്രൻ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Story highlights- kugramame video song from minnal murali