അപ്രതീക്ഷിത കണ്ടുമുട്ടൽ; സിനിമ ചിത്രീകരണവേളയിലെ രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

January 15, 2022

അഭിനയത്തിനപ്പുറം സമൂഹമാധ്യമങ്ങളിലും സജീവസാന്നിധ്യമാണ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. സിനിമ ചിത്രീകരണവേളയിലെ രസകരമായ ചിത്രങ്ങളും വിഡിയോകളുമടക്കം സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള താരത്തിന്റെ ഏറ്റവും പുതിയ വിഡിയോയാണ് സിനിമ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. പ്രണവ് മോഹൻലാലിന്റെ രൂപസാദൃശ്യമുള്ള ഒരാളെ പരിചയപ്പെടുന്നതിന്റെ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ലൊക്കേഷനിൽ നിന്നും ബിപിൻ തൊടുപുഴയ്‍ക്കൊപ്പമുള്ള ഒരു വീഡിയോ ആണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ‘പ്രണവ് മോഹൻലാല്‍ ലൈറ്റ്’ എന്ന അടിക്കുറുപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ പ്രണവിനെപ്പോലെ വസ്ത്രം ധരിച്ച് ഒരാൾ വരുന്നതും അയാളോട് കുഞ്ചാക്കോ ബോബൻ സംസാരിക്കുന്നതുമാണ് കാണുന്നത്. സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ച വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.

Read also: അന്നത്തെ ആ അമ്മയെ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു; പൂക്കൾ നീട്ടി വിഷ്ണു ഉണ്ണികൃഷ്ണൻ, ഹൃദയംതൊട്ട വിഡിയോ

അതേസമയം അറിയിപ്പ് എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായൺ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അറിയിപ്പ്.’ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. ഭീമന്റെ വഴിയാണ് കുഞ്ചാക്കോയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചതും.

Story highlights: kunchacko boban shares video from movie location