‘അങ്ങനെ കർണാടകയിൽ ഗവൺമെൻറ് ജോലിയും സെറ്റായി’- കർണാടകയിലെ പാഠപുസ്തകത്തിൽ പോസ്റ്റ്മാനായി കുഞ്ചാക്കോ ബോബൻ

January 31, 2022

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് കർണാടകയിലെ ഒരു പുസ്തക താൾ. അതിലെന്തിരിക്കുന്നു എന്ന് ചിന്തിക്കാൻ വരട്ടെ, മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും ഈ പുസ്തകത്തിലുണ്ട്! ഓരോ ജോലികൾ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുന്ന പാഠഭാഗത്താണ് കുഞ്ചാക്കോ ബോബന്റെ ചിത്രം ഉള്ളത്. ഒരിടത്തൊരു പോസ്റ്റ്മാൻ എന്ന ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഫോട്ടോയാണ് പോസ്റ്റ്മാന്റേതായി പുസ്തകത്തിൽ നൽകിയിരിക്കുന്നത്. രസകരമായ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് കുഞ്ചാക്കോ ബോബൻ ആണ്.

‘അങ്ങനെ കർണാടകയിൽ ഗവൺമെന്റ് ജോലിയും സെറ്റ് ആയി..പണ്ടു കത്തുകൾ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാർത്ഥന’ എന്ന ക്യാപ്ഷനൊപ്പമാണ് കുഞ്ചാക്കോ ബോബൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി താരങ്ങൾ കമന്റുകളുമായും എത്തി.

Read More: ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഒരു വിജയമെന്ന് പോണ്ടിങ്ങ്; ടെസ്റ്റ് ക്യാപ്റ്റനായി തുടരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു

ഷാജി അസീസ് സംവിധാനം ചെയ്ത ചിത്രമാണ് ഒരിടത്തൊരു പോസ്റ്റ്മാൻ. ബഷീർ സിസില, ഷാജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഇന്നസെന്റ്, ശരത്കുമാർ, മീരാ നന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story Highlights- kunchacko boban’s photo in karnataka textbook as postman