‘അവൻ പ്രവീൺ മൈക്കിളിനെ കാണുകയാണ്…’ ഇസ്സുകുട്ടന്റെ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

January 10, 2022

സിനിമ താരം കുഞ്ചാക്കോ ബോബനെ പോലെത്തന്നെ ആരാധകരുടെ ഇഷ്ടം കവർന്നതാണ് മകൻ ഇസഹാക്കും. മകന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളിൽ താരം പങ്കുവയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്കും ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ മകനെ മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ. പക്ഷെ താൻ മകനെ മിസ് ചെയ്താലും അവന് ഒരിക്കലും തന്നെ മിസ് ചെയ്യില്ലെന്നാണ് ചാക്കോച്ചൻ കുറിയ്ക്കുന്നത്. അതിന് കാരണവും ഉണ്ട്, അപ്പന് മകനെ കാണാൻ പറ്റിയില്ലെങ്കിലും അപ്പനെ സ്‌ക്രീനിൽ കാണാൻ മകന് സാധിക്കും എന്ന് പറഞ്ഞുകൊണ്ട് അപ്പന്റെ സിനിമ കാണുന്ന മകന്റെ വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിൽ എത്തിയ നായാട്ട് എന്ന ചിത്രമാണ് ഇസഹാക്ക് കാണുന്നത്. നായാട്ടിലെ പ്രവീൺ മൈക്കിളിനെ കാണുന്നതിൽ മുഴുകിയിരിക്കുകയാണ് ഇസ്സുക്കുട്ടൻ എന്ന അടിക്കുറുപ്പോടെയാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം മലയാളികളുടെ ഇഷ്ടനടനാണ് കുഞ്ചാക്കോ ബോബൻ. താരത്തിന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബവിശേഷങ്ങളും ഏറെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Read also; ‘മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിതയായിരിക്കുന്നു’- ലക്ഷണങ്ങൾ പങ്കുവെച്ച് ശോഭന

മലയാള ചലച്ചിത്ര ലോകത്തിന് എക്കാലത്തും പ്രിയങ്കരനായ പ്രണയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 20 വര്‍ഷങ്ങള്‍ കഴിഞ്ഞു താരം വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട്. ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായിട്ടുള്ള കുഞ്ചാക്കോ ബോബന്റെ അരങ്ങേറ്റം. ഇതിനോടകംതന്നെ നിരവധി സിനിമകളില്‍ അഭിനയിച്ച താരം പ്രണയത്തിനപ്പുറം സീരിയസ് വേഷങ്ങളും കൈകാര്യം ചെയ്ത് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞു.

1981 ല്‍ ഫാസില്‍ സംവിധാനം നിര്‍വ്വഹിച്ച ധന്യ എന്ന ചിത്രത്തില്‍ ബാലാതാരമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. നക്ഷത്രതാരാട്ട്, നിറം, പ്രിയം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, ഈ സ്‌നേഹതീരത്ത്, ലോലിപ്പോപ്പ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, മല്ലുസിങ്, ട്രാഫിക്, സീനിയേഴ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലൗ, റോമന്‍സ്, രാമന്റെ ഏദന്‍തോട്ടം, തട്ടുംപുറത്ത് അച്യുതന്‍, അള്ള് രാമേന്ദ്രന്‍, നായാട്ട്, നിഴൽ, ഭേമന്റെ വഴി തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

Story highlights; Kunchako Boban share video of son Isahak