‘മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോൺ ബാധിതയായിരിക്കുന്നു’- ലക്ഷണങ്ങൾ പങ്കുവെച്ച് ശോഭന

January 10, 2022

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായായ നടിയാണ് ശോഭന. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നടി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, കൊവിഡ് തരംഗം ശക്തമാകുന്ന വേളയിൽ ഒമിക്രോൺ ബാധിതയായതായി അറിയിച്ചിരിക്കുകയാണ് താരം. ഏറെ കരുതലെടുത്തിട്ടും രോഗം ബാധിക്കുകയായിരുന്നുവെന്ന് നടി പറയുന്നു. തനിക്ക് അനുഭവപ്പെട്ട ലക്ഷണങ്ങളും ശോഭന പങ്കുവയ്ക്കുന്നു.

ശോഭനയുടെ കുറിപ്പ്;

ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ!

മുൻകരുതലുകൾ എടുത്തിട്ടും ഞാൻ ഒമിക്രോണുമായി ബന്ധപ്പെട്ടിരിക്കുന്നു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ്, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദന എന്നിവയായിരുന്നു എന്റെ ലക്ഷണങ്ങൾ, -ഇത് ആദ്യ ദിവസം മാത്രമായിരുന്നു! എല്ലാ ദിവസവും എന്റെ ലക്ഷണങ്ങൾ വളരെ കുറയുന്നു. എന്റെ രണ്ട് ഡോസ് വാക്സിനുകളും എടുത്തതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങൾ ഇതിനകം രണ്ടു ഡോസ് പൂർത്തിയാക്കിയില്ലെങ്കിൽ മറ്റെല്ലാവരോടും ഇത് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ അടയാളപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

read Also: മിന്നൽ മുരളിയിലെ ആ വലിയ ശബ്ദങ്ങൾക്ക് പിന്നിൽ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

മലയാളികൾക്ക് ഒട്ടേറെ അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് ശോഭന. അഭിനേത്രി എന്നതിലുപരി നർത്തകിയായാണ് ശോഭന തിളങ്ങിയത്. ചെറുപ്പം മുതൽ തന്നെ നൃത്തം അഭ്യസിച്ചിരുന്ന നടി നൃത്തവേദിയിൽ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു. എൺപതുകളിൽ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയനായികയായി നിറഞ്ഞാടിയ ശോഭന പിന്നീട് നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനായി അഭിനയലോകത്ത് നിന്നും ഇടവേളയെടുത്തു. വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി.

Story highlights- shobhana about omicron