സിനിമയിലില്ലാതെ പോയ വൈകാരികമായ രംഗം-‘മരക്കാർ’ ക്ലൈമാക്സിൽ നിന്നും നീക്കം ചെയ്ത രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ,അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രം തിയേറ്ററുകളിലും ഒടിടിയിലും വിജയകരമായി പ്രദർശനം തുടരുകയാണ്. സിനിമയിൽ നിന്നും നീക്കം ചെയ്ത ധാരാളം രംഗങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ, ക്ലൈമാക്സിലെ നിർണായകമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിൻറെ വൈകാരിക അഭിനയമുഹൂര്തങ്ങൾ നിറഞ്ഞ രംഗം എന്തുകൊണ്ട് സിനിമയിൽ നിന്നും നീക്കം ചെയ്തു എന്നാണ് ആരാധകർ ചോദിക്കുന്നത്.
Read Also: തമിഴിൽ ചുവടുറപ്പിച്ച് കുഞ്ചാക്കോ ബോബൻ, ഒപ്പം അരവിന്ദ് സ്വാമിയും- ‘രണ്ടകം’ ടീസർ
ബ്രിട്ടീഷുകാർ പിടികൂടിയ കുഞ്ഞാലി മരക്കാർ അവരിൽ നിന്നും ഏറ്റുവാങ്ങുന്ന ക്രൂര പീഡനങ്ങളാണ് സിനിമയിൽ ഉള്ളത്. മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.
Story highlights- kunjalimarakkar movie climax deleted scene