മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു- സിബിഐ ചിത്രീകരണം അവസാനിപ്പിച്ചു
January 16, 2022

നടന് മമ്മൂട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സിബിഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡാണെന്ന് കണ്ടെത്തിയത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിബിഐ അഞ്ചിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം, ഒമിക്രോൺ തരംഗം ശക്തമായ സമയത്ത് നടി ശോഭനയും രോഗബാധിതയായിരുന്നു. കീർത്തി സുരേഷിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Story highlights- mammootty tests positive for covid