ഒരു മിനിറ്റിനുള്ളിൽ വിരൽത്തുമ്പിൽ 109 പുഷ്-അപ്പ്; ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് മണിപ്പൂർ യുവാവ്
ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഫിംഗർ-ടിപ്പ് പുഷ്-അപ്പ് ചെയ്ത് പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് മണിപ്പൂർ സ്വദേശിയായ ഇരുപത്തിനാലുകാരൻ. തൗനോജം നിരഞ്ജോയ് സിംഗ് ആണ് ഒരു മിനിറ്റിനുള്ളിൽ 109 ഫിംഗർ-ടിപ്പ് പുഷ്-അപ്പുകൾ പൂർത്തിയാക്കി തന്റെ തന്നെ പഴയ 105 എന്ന റെക്കോർഡ് തകർത്തത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ശ്രമം ഇംഫാലിലെ ആസ്ടെക് ഫൈറ്റ് സ്റ്റുഡിയോയിൽ ആസ്ടെക് സ്പോർട്സ് മണിപ്പൂരാണ് സംഘടിപ്പിച്ചത്.
ഈ വിഡിയോയ്ക്ക് ഇപ്പോൾ 51,000-ത്തിലധികം കാഴ്ചകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. അപൂർവ റെക്കോർഡിന് മന്ത്രി കിരൺ റിജിജു നിരഞ്ജോയ് സിങ്ങിനെ അഭിനന്ദിച്ചു. ‘ മണിപ്പൂരി യുവാവായ ടി. നിരഞ്ജോയ് സിങ്ങിന്റെ അവിശ്വസനീയമായ ശക്തി കണ്ടതിൽ അതിശയിക്കുന്നു, അദ്ദേഹത്തിന്റെ നേട്ടത്തിൽ ഞാൻ അഭിമാനിക്കുന്നു!” സിംഗിനെ മന്ത്രി കിരൺ റിജിജു ട്വീറ്റ് ചെയ്തു.
#WATCH | Thounaojam Niranjoy Singh from Manipur broke the Guinness Book of World Records last week for most push-ups (finger tips) in one minute pic.twitter.com/arSF5ZySUZ
— ANI (@ANI) January 23, 2022
Read Also: ‘ഗാന്ധ കണ്ണഴകി..’; ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് അനുശ്രീ- വിഡിയോ
അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ മറ്റൊരു ഇന്ത്യക്കാരൻ പ്രതീക് വിത്തൽ മൊഹിതയാണ്.മഹാരാഷ്ട്രയിൽ നിന്നുള്ള മൊഹിത, ഏറ്റവും ഉയരം കുറഞ്ഞ മത്സര ബോഡി ബിൽഡർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. അദ്ദേഹത്തിന് 102 സെന്റീമീറ്റർ (3 അടി 4 ഇഞ്ച്) ഉയരമാണുള്ളത്.
Story highlights- Manipur youth does 109 fingertip push-ups in one minute, sets new Guinness World Record