ഡബിളാണ് ഡബിൾ, മിന്നൽ മുരളിയിലെ ബോഡി ഡബിളിനെ പരിചയപ്പെടുത്തി ഷിബു, വിഡിയോ

January 20, 2022

ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന ആളുകളുടെ കഥ പറയുന്ന ചിത്രമാണ് അടുത്തിടെ പ്രദർശനത്തിനെത്തിയ ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർ മുഖ്യകഥാപാത്രങ്ങളായ ചിത്രത്തിലെ ഗുരു സോമസുന്ദരത്തിന്റെ അഭിനയത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ ചിത്രത്തിലെ ബോഡി ഡബിളിനെ പരിചയപ്പെടുത്തുകയാണ് ഗുരു സോമസുന്ദരം. സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ താരത്തിന് പകരം സ്‌ക്രീനിൽ പ്രത്യക്ഷപെട്ടത് ബാലാജിയാണ്. താരത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ബോഡി ഡബിളിനെ ഗുരു സോമസുന്ദരം ആരാധകർക്കായി പരിചയപ്പെടുത്തുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം നിർവഹിച്ച ചിത്രമാണ് മിന്നൽ മുരളി. ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. ചിത്രത്തിൽ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Read also: അങ്ങനെ എന്റെ മോനും ഒരു തുണയായി; സുമേഷിന്റെ സുപ്രിയയെ പരിചയപ്പെടുത്തി ലളിതാമ്മ

മികച്ച സ്വീകാര്യത നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തിലും ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നുണ്ട്. ഗോദയ്ക്ക് ശേഷം ടൊവിനോ- ബേസിൽ കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് മിന്നൽ മുരളി. ലോകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സിനിമ പ്രേമികളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: meet guru somasundarams body double in minnal murali