‘ഒണക്കമുന്തിരി..’- ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മേഘ്‌നക്കുട്ടി; വിഡിയോ

January 25, 2022

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങി റിലീസ് ചെയ്ത ചിത്രമാണ് ഹൃദയം. മികച്ച അഭിപ്രായം നേടുന്ന ചിത്രത്തിലെ ഒണക്കമുന്തിരി പറക്ക, പറക്ക എന്ന ഗാനം ഇതിനോടകം മലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഇടംനേടിക്കഴിഞ്ഞു. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ വേഷമിടുന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞുമിടുക്കി മേഘ്‌ന സുമേഷ്.

രസികൻ ഭാവപ്രകടനങ്ങളുമായാണ് മേഘ്‌ന ചുവടുവയ്ക്കുന്നത്. പാട്ടുവേദിയിലെ എല്ലാ കുഞ്ഞു ഗായകർക്കും ഒട്ടേറെ ആരാധകരുമുണ്ട്. കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ മിടുക്കിയാണ് മേഘ്‌ന സുമേഷ്.മേഘ്‌നയുടെ പാട്ടിനും സംസാരത്തിനും ആരാധകരുണ്ട്. ഏതുപാട്ടുപാടിയാലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാറുമുണ്ട് മേഘ്‌ന. 

READ ALSO:ഒന്നിച്ചുള്ള യാത്രയുടെ പതിനെട്ടു വർഷങ്ങൾ; ജീവിതത്തിലെ മികച്ച തീരുമാനം-വിവാഹവാർഷിക ചിത്രങ്ങളുമായി ജയസൂര്യ

ഓരോ എപ്പിസോഡിലും മേഘ്‌നക്കുട്ടിക്ക് പറയാൻ ഒട്ടേറെ വിശേഷങ്ങളുണ്ട്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ്‌ മേഘ്‌ന എന്ന കുട്ടിപ്പാട്ടുകാരി. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്‌നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു.

Story highlights- Meghna grooves to hit song