ഒന്നിച്ചുള്ള യാത്രയുടെ പതിനെട്ടു വർഷങ്ങൾ; ജീവിതത്തിലെ മികച്ച തീരുമാനം-വിവാഹവാർഷിക ചിത്രങ്ങളുമായി ജയസൂര്യ

January 25, 2022

മലയാളികളുടെ പ്രിയ താരമാണ് ജയസൂര്യ. നായകനായി മികച്ച സ്വീകാര്യത നേടുമ്പോഴും സഹനടനായും വില്ലനായുമെത്താൻ ഒരു മടിയും കാണിക്കാത്ത നടനാണ് ജയസൂര്യ.ലോക്ക് ഡൗണിൽ കുടുംബത്തിനൊപ്പം സമയം പങ്കിടുന്ന സന്തോഷമൊക്കെ താരം പതിവായി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ പതിനെട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് താരം.

ജയസൂര്യയെപോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഭാര്യയും ഡിസൈനറുമായ സരിത. ജയസൂര്യയുടെ സിനിമാജീവിതത്തിന് എല്ലാവിധ പിന്തുണയും സരിതയാണ്. കുടുംബത്തിന് പ്രഥമ പരിഗണന നൽകുന്ന ജയസൂര്യ ഭാര്യ സരിതയുടെ സഹായമില്ലാതെ കുടുംബം നന്നായി മുന്നോട്ട് പോകില്ലായിരുന്നു എന്ന് അഭിമുഖങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒന്നിച്ചുള്ള യാത്രയുടെ പതിനെട്ടു വർഷങ്ങൾ; ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം എന്നാണ് ജയസൂര്യ വാർഷിക ദിന ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നത്.

Read Also:അസഹനീയമായ പകൽച്ചൂട് ചെറുക്കാൻ തണ്ണിമത്തൻ കൊണ്ടൊരു ഉന്മേഷദായകമായ പാനീയം..

ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ജയസൂര്യ സിനിമാലോകത്തേക്ക് എത്തിയത്. തൃപ്പൂണിത്തുറയിൽ ജനിച്ച ജയസൂര്യ മിമിക്രി കലാകാരനായാണ് തുടക്കമിടുന്നത്. പിന്നീട് ചെറിയ വേഷങ്ങളിലും ജൂനിയർ ആർട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തിയ ജയസൂര്യ ശ്രദ്ധ നേടുന്നത് വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ നായകനായി എത്തിയിട്ട് 18 വർഷം പൂർത്തിയാക്കിയ ജയസൂര്യ ഇതുവരെ നൂറ്റൻപതോളം ചിത്രങ്ങളിൽ വേഷമിട്ടു.

Story highlights- jayasurya and saritha celebrating 18th wedding anniversary