നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ… പാട്ട് പാടി മിയക്കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ച് എംജി, പകരം തുമ്പപ്പൂ ചോറ് തരാമെന്ന് മിയ, വിഡിയോ

സംഗീതത്തിനൊപ്പം അല്പം കുസൃതിയും കുറുമ്പും ചേർത്ത് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുഞ്ഞുകുരുന്നുകളുടെ പാട്ടിനൊപ്പം മനോഹരമായ വർത്തമാനങ്ങളും രസകാഴ്ചകളുമായി എത്തുന്ന ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരിൽ ചിരി നിറയ്ക്കാറുണ്ട്. ടോപ് സിംഗർ വേദിയിൽ മനോഹരമായ പാട്ടും കൊച്ചു വർത്തമാനങ്ങളുമായി വന്ന് പ്രേക്ഷക മനം കവർന്നതാണ് ഫോർട്ട് കൊച്ചിക്കാരി മിയ മെഹക്.
ഇപ്പോഴിതാ സെറ്റ് മുണ്ടും ധരിച്ച് പാട്ട് വേദിയിൽ അതിസുന്ദരിയായ പാട്ട് പാടാൻ എത്തിയിരിക്കുകയാണ് ഈ കുഞ്ഞുമിടുക്കി. ‘അയല പൊരിച്ചതുണ്ട് കരിമീന് വറുത്തതുണ്ട് കൊടംപുളിയിട്ടു വച്ച നല്ല ചെമ്മീന് കറിയുണ്ട്..’ എന്ന പാട്ടുമായാണ് ഈ കുഞ്ഞുമോൾ പാട്ട് പാടാൻ വേദിയിൽ എത്തിയത്. എന്നാൽ അതിസുന്ദരിയായി എത്തിയ ഈ കുരുന്നിനെ മനോഹരമായ പാട്ട് പാടികൊണ്ടാണ് വേദയിലേക്ക് ജഡ്ജസ് സ്വീകരിച്ചത്. ‘നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ’ എന്ന പാട്ടാണ് മിയക്കുട്ടിക്ക് വേണ്ടി എം ജി ശ്രീകുമാർ ആലപിച്ചത്.
മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഒരുപിടി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ സിനിമ ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. മനോഹരമായ പാട്ട് വിശേഷങ്ങളുമായി എത്തുന്ന ടോപ് സിംഗർ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.
Story highlights:MG Sreekumar sings for Miah