വരികൾ മറന്നിട്ടും മനോഹരമാക്കി മിടുക്കികൾ; ‘ഡിങ്കിരി ഡിങ്കാലേ..’ പാട്ടുമായി മിയയും മേഘ്നയും
മലയാളി പ്രേക്ഷകരുടെ ആസ്വാദനത്തിന് വേറിട്ടൊരു തലം സമ്മാനിച്ച ടെലിവിഷൻ ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. സർഗപ്രതിഭയുള്ള കുരുന്നുഗായകരെ കണ്ടെത്താൻ ഏതാനും വർഷമായി രണ്ടു സീസണുകളിലായി മുന്നേറുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. പാട്ടുവേദിയിലെ കുട്ടികുറുമ്പികളാണ് മിയയും മേഘ്നയും.
പാട്ടിനൊപ്പം തന്നെ രസകരമായ സംസാരത്തിലൂടെയും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഇരുവരും ഒഡീഷൻ മുതൽ തന്നെ വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു. ഇപ്പോഴിതാ, ഇരുവരും ചേർന്ന് മനോഹരമായ ഒരു പ്രകടനവുമായി എത്തിയിരിക്കുകയാണ്.
കുറുപ്പ് എന്ന ചിത്രത്തിലെ ഡിങ്കിരി ഡിങ്കാലേ എന്ന ഗാനമാണ് കുറുമ്പികൾ ഒന്നിച്ച് ആലപിക്കുന്നത്. ഇടക്ക് വരികൾ പാടാൻ മറന്നുപോയെങ്കിലും അതിമനോഹരമായി തന്നെ പാളിച്ചകൾ മറികടക്കാൻ ഇരുവർക്കും സാധിച്ചു. രുവരും പാട്ടുവേദിയിലെ ഉറ്റ സുഹൃത്തുക്കളുമാണ്.
പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ രണ്ടുപേരാണ് മിയയും മേഘ്നയും. രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പികളാണ് ഇരുവരും. അതേസമയം, ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്. രണ്ടാം സീസണിൽ കുറച്ചുകൂടി കുസൃതി നിറഞ്ഞ കുറുമ്പുകൾ ആണ് എത്തിയിരിക്കുന്നത്.
Story highlights- miah and mekhna singing dingiri song