നിരത്തിൽ മിന്നലാട്ടം വേണ്ട; ട്രാഫിക് ബോധവത്കരണവുമായി മിന്നൽ മുരളിയും

January 10, 2022

അശ്രദ്ധയും അമിതവേഗവും സൃഷ്ടിക്കുന്ന അപകടങ്ങൾ ഇന്ന് സ്ഥിരം കാഴ്‌ചയാണ്‌. അല്പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെ എന്ന് പറയുന്നവരെയും നാം കാണാറുണ്ട്. ട്രാഫിക് നിയമങ്ങൾ ശക്തമാണെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല. ഇപ്പോഴിതാ കേരള മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ട ട്രാഫിക് ബോധവത്കരണ വിഡിയോയാണ് ഏറെ ശ്രദ്ധനേടുന്നത്.

സിനിമ ആസ്വാദകരിൽ ആവേശമായി മാറിയ മിന്നൽ മുരളിയെ കൂട്ടുപിടിച്ചാണ് ഇത്തവണ മോട്ടോർ വാഹന വകുപ്പ് എത്തുന്നത്. റോഡിൽ അമിത വേഗത്തിൽ പായുന്ന വാഹനങ്ങളെ കൂച്ചുവിലങ്ങിടാനാണ് മിന്നൽ മുരളിയും കൂട്ടരും എത്തുന്നത്. മിന്നൽ മുരളി താരം ടൊവിനോ തോമസ് തന്നെയാണ് വിഡിയോയിലും പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ‘ഓ മൈ ഗോഡ് ദിസ് ഗേൾ ഈസ് ഇൻ ട്രബിൾ’; ചിരി നിറച്ച് ‘സൂപ്പർ ശരണ്യ’, ശ്രദ്ധനേടി സ്നീക്ക് പീക്ക് വിഡിയോ

ഞാൻ മിന്നൽ മുരളി ഒറിജിനൽ, നിരത്തുകളിൽ മിന്നൽ നടത്തുന്ന ആളുകളോട് എനിക്ക് ചിലത് പറയാനുണ്ട് എന്ന വാചകത്തോടെയാണ് ബോധവത്കരണ വിഡിയോ ആരംഭിക്കുന്നത്. അതേസമയം മിന്നൽ മുരളിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ എന്ന അടിക്കുറുപ്പോടെ ടൊവിനോ തോമസ് തന്നെയാണ് വിഡിയോ സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Story highlights: Minnal Murali Joins hands with Motor Vehicle Department