‘മാറളിയാ’, അജുവിനെ തള്ളിമാറ്റുന്ന ടൊവിനോ തോമസ്; ‘മിന്നൽ മുരളി’യിലെ രസകരമായ മേക്കിങ് വിഡിയോ

January 6, 2022

സിനിമ ആരാധകരിൽ ആവേശം നിറച്ചുകൊണ്ടാണ് മിന്നൽ മുരളി എത്തിയത്. നായകൻ ടൊവിനോ തോമസും പ്രതിനായകൻ ഗുരു സോമസുന്ദരവുമടക്കമുള്ളവർ ഏറെ പ്രശംസിക്കപ്പെടുമ്പോൾ സംവിധായകൻ ബേസിൽ ജോസഫിനും ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നായി അഭിനന്ദനങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെയിലെ രസകരമായ രംഗത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. പോത്തൻ അളിയനെ തള്ളിമാറ്റുന്ന ജെയ്സനെയാണ് വിഡിയോയിൽ കാണുന്നത്. ടൊവിനോ തോമസും അജു വർഗീസും ഒന്നിച്ചുള്ള വളരെ രസകരമായ ഒരു രംഗത്തിന്റെ വിഡിയോയാണ് ഇത്.

ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയുമാണ് മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. അജു വർഗീസ്, ബൈജു. ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

Read also: മകൻ ഐപിഎസ് ഉദ്യോഗസ്ഥൻ, അച്ഛനും അമ്മയും ഇന്നും മൺകുടിലിൽ; ലാളിത്യം നിറഞ്ഞ ജീവിതം

അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായി പ്രേഷകരിലേക്കെത്തിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് മിന്നൽ മുരളി. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും.

Story highlights: Minnal Murali making video