പേരിനൊപ്പമുള്ള ഗിഫ്റ്റ് എവിടെ, പാട്ട് വേദിയിൽ ജാസി ഗിഫ്റ്റിനെ കുഴപ്പിച്ച് കുരുന്നുകൾ; ക്യൂട്ട് വിഡിയോ
പാട്ട് വേദിയിൽ എത്തിയ ഓരോ അതിഥികൾക്കും സംഗീതത്തിനൊപ്പം സ്നേഹവും നൽകുന്നുണ്ട് ടോപ് സിംഗർ വേദി. ഇപ്പോഴിതാ പാട്ട് വേദിയിലെത്തിയ ഗായകൻ ജാസി ഗിഫ്റ്റിന് മനോഹരമായ പാട്ടുകൊണ്ട് സ്നേഹസമ്മാനങ്ങൾ നൽകുകയാണ് കുരുന്ന് ഗായകർ മിയക്കുട്ടിയും മേഘ്നക്കുട്ടിയും. ജാസി ഗിഫ്റ്റിന്റെ തന്നെ ‘അന്നക്കിളി നീയെന്നിലെ വർണ്ണകനവേറി വന്നു..’ എന്ന ഗാനമാണ് ഈ കുരുന്ന് ഗായകർ ചേർന്ന് പാടുന്നത്. ഇരുവരുടെയും പാട്ട് മനം നിറഞ്ഞ് ആസ്വദിക്കുന്നുണ്ട് ജാസി ഗിഫ്റ്റ്.
പാട്ട് പാടുന്നവരുടെ മാത്രമല്ല സംഗീതപ്രേമികളുടെ മുഴുവൻ ഇഷ്ടഇടമായി മാറിയതാണ് കുട്ടി ഗായകർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദി. കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുട്ടികുറുമ്പുകളുടെ കളിയും ചിരിയും അരങ്ങേറുന്ന പാട്ട് കൂട്ടിൽ സംഗീതലോകത്തെ നിരവധി ഗായകരും പ്രമുഖരുമടക്കം എത്താറുണ്ട്. ഇത്തവണ മലയാളികളുടെ പ്രിയഗായകൻ ജാസി ഗിഫ്റ്റാണ് വേദിയിൽ കുരുന്ന് ഗായകരുടെ പാട്ട് ആസ്വദിക്കാൻ എത്തിയത്.
Read also: കുത്തിപൊക്കൽ ചലഞ്ചിൽ ബജരംഗനൊപ്പമുള്ള വിഡിയോയുമായി രമേശ് പിഷാരടി
കുരുന്നുകൾക്കൊപ്പം വർത്തമാനങ്ങൾ പറഞ്ഞതിനൊപ്പം ഇരുവരെയും കൈകളിൽ എടുത്തുകൊണ്ടാണ് വേദിയിലേക്ക് ജാസി ഗിഫ്റ്റ് എത്തുന്നത്. എന്നാൽ വേദിയിൽ എത്തിയ ശേഷമാണ് ഇതാണ് തങ്ങൾ പാട്ടുകൾ കേൾക്കാറുള്ള ഗായകൻ ജാസി ഗിഫ്റ്റെന്ന് ഈ കുരുന്നുകൾ അറിയുന്നത്. ഉടൻ തന്നെ പേരിനൊപ്പമുള്ള ഗിഫ്റ്റ് എവിടെ എന്നായി കുരുന്നുകളുടെ ചോദ്യം. ആ ഗിഫ്റ്റാണ് പാട്ടെന്ന് പറഞ്ഞതോടെ അങ്കിളിന്റെ പാട്ട് ഞങ്ങൾ പാടിത്തരാം എന്നും പറയുന്നുണ്ട് ഈ കുറുമ്പികൾ. തുടർന്ന് ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ അന്നക്കിളി നീയെന്നിലെ എന്ന ഗാനമാണ് ഈ കുരുന്നുകൾ വേദിയിൽ ആലപിക്കുന്നത്.
Story highlights: Miya Meghna with Jassie Gift