ബറോസ് സെറ്റിലെ മോഹൻലാൽ; ശ്രദ്ധനേടി വിഡിയോ

മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ബറോസ്. പ്രധാന കഥാപാത്രമായ ബറോസായി താരം തന്നെയാണ് എത്തുന്നത്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കും ആരാധകരെ അമ്പരപ്പിക്കുന്നുണ്ട്.. തല മൊട്ടയടിച്ച രൂപത്തിലാണ് ബറോസിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ സിനിമ സെറ്റിൽ നിന്നുള്ള ഒരു വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ബറോസ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു.
Read also: മകൻ ഐപിഎസ് ഉദ്യോഗസ്ഥൻ, അച്ഛനും അമ്മയും ഇന്നും മൺകുടിലിൽ; ലാളിത്യം നിറഞ്ഞ ജീവിതം
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നിധിയുടെ യഥാർത്ഥ അവകാശിയെ കാത്തിരിക്കുന്നതും ഇതന്വേഷിച്ച് ബറോസിന്റെ അടുത്തെത്തുന്ന കുട്ടിയുമാണ് ചിത്രത്തിന്റെ പ്രമേയം. നടൻ പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിൽ ഛായാഗ്രാഹകനായി എത്തുന്നത് സന്തോഷ് ശിവനാണ്. സ്പാനിഷ് അഭിനേതാക്കളായ പാസ് വേഗയും റാഫേൽ അമർഗോയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് 13 വയസുകാരനായ ലിഡിയനാണ്.
Story highlights:Mohanlal look in Barroz