‘ഐഗിരി നന്ദിനി നന്ദിത മേദിനി..’- ചടുലതാളത്തിൽ ചുവടുവെച്ച് നിരഞ്ജന അനൂപ്

യുവനടിമാരിൽ ശ്രദ്ധേയയായ നടിയാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെയാണ് നിരഞ്ജന അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ബിടെക്, പുത്തന്‍പണം, കെയര്‍ ഓഫ് സൈറ ബാനു തുടങ്ങിയ ചിത്രങ്ങളിലും നിരഞ്ജന വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ചു. രഞ്ജിത്തിന്റെ സഹോദരിയുടെ മകളായ നിരഞ്ജന നല്ലൊരു നർത്തകി കൂടിയാണ്.
അമ്മയുടെ പാത പിന്തുടർന്നാണ് നിരഞ്ജന നർത്തന ലോകത്തേക്ക് എത്തിയത്. സമൂഹമാധ്യമങ്ങളിലും സജീവമായ നിരഞ്ജന നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്തവുമായി എത്തിയിരിക്കുകയാണ് നിരഞ്ജന അനൂപ്. ‘ഐഗിരി നന്ദിനി നന്ദിത മേദിനി..’ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്.
Read Also: ‘ഒരു മില്യൺ ഡോളർ ചിത്രം’; പ്രിയദർശനൊപ്പം ദിവ്യ പകർത്തിയ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ
നൃത്തവേദിയിലും സജീവസാന്നിധ്യമായ നിരഞ്ജന സിനിമാതിരക്കുകൾക്കിടയിലും പരിശീലനത്തിന് സമയം കണ്ടെത്താറുണ്ട്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ‘ദി സീക്രട്ട് ഓഫ് വുമൺ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുകയാണ് ഇനി നിരഞ്ജന അനൂപ്. ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രജേഷ് സെൻ. ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദ സീക്രട്ട് ഓഫ് വുമൺ’ ഈ വർഷം പ്രദർശനത്തിനെത്തും. ലെബിസൺ ഗോപിയാണ് ക്യാമറ, ബിജിത്ത് ബാലയാണ് എഡിറ്റർ. അനിൽ കൃഷ്ണ സംഗീതം ഒരുക്കുന്നു. ജനപ്രിയ സംഗീതജ്ഞൻ ബിജിബാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
Story highlights- niranjana anoop dance video