11 ലക്ഷത്തിന് ലേലത്തിൽ വിറ്റുപോയ ആ പഴഞ്ചൻ ഓട്ടോഗ്രാഫിന് പിന്നിൽ…
മാറാലയും പൊടിയും പിടിച്ച ഗാരേജിൽ നിന്നും കണ്ടെടുത്ത ഒരു പഴഞ്ചൻ ഓട്ടോഗ്രാഫാണ് സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒരു പഴഞ്ചൻ ഓട്ടോഗ്രാഫിന് എന്തായിരിക്കും ഇത്രയും വലിയ പ്രത്യേകത എന്ന് ചിന്തിച്ചാൽ, ഈ ഓട്ടോഗ്രാഫ് ലേലത്തിൽ വിറ്റ് പോയത് ഏകദേശം പതിനൊന്ന് ലക്ഷം രൂപയ്ക്കാണ്. ഇതിന് പിന്നിലെ കാരണം ഈ ഓട്ടോഗ്രാഫിൽ ക്രിക്കറ്റിന്റെ സുവർണ കാലഘട്ടത്തിലെ ചില പ്രധാനപ്പെട്ട ആളുകളുടെ ഒപ്പുകൾ ഉണ്ടെന്നതാണ്.
ബ്രിസ്റ്റോളിനടുത്തുള്ള ഒരു ഫാം ഹൗസിലെ പഴയ ഡ്രോയറിൽ നിന്നാണ് പൊടിപിടിച്ച രീതിയിൽ ഈ ഓട്ടോഗ്രാഫ് കണ്ടെത്തിയത്. റിച്ചാർഡ് മാഡ്ലി എന്നയാളാണ് ഈ ഓട്ടോഗ്രാഫ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തികളുടെ ഒപ്പുകളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നും വെസ്റ്റ് ഇൻഡീസിൽ നിന്നുമുള്ള ടൂർ ടീമുകൾ ഉൾപ്പെടെ 1900-കളിലെ ക്രിക്കറ്റ് കളിക്കാരുടെ പേരുകളും ഈ ഓട്ടോഗ്രാഫിലുണ്ട്. അതുകൊണ്ടുതന്നെ അപൂർവമായ ഈ ഓട്ടോഗ്രാഫ് വലിയ തുകയ്ക്ക് വിറ്റ് പോകുകയും ചെയ്തു.
Read also: ‘നിങ്ങൾ എന്റെ ഭാഗ്യമാണ്’, സഹോദരന് പിറന്നാൾ ആശംസകളുമായി മീര ജാസ്മിൻ
അതേസമയം നേരത്തെ പഴയകാല ക്രിക്കറ്റ് താരമായ ഡബ്ല്യുജി ഗ്രേസിന്റെ ചില കത്തുകളും ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. ഇംഗ്ലീഷ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തികളിൽ ഒരാളുടെ ആ കാലഘട്ടത്തിലെ കത്തുകള് കണ്ടെത്താൻ കഴിഞ്ഞത് വളരെ അപൂർവവും വിസ്മയകരവുമായ കാര്യമാണെന്നും മാഡ്ലി പറഞ്ഞു. അവരുടെ പഴയകാല ജീവിതം, ക്രിക്കറ്റ് കളി, ഹണ്ടിംഗ്, ഷൂട്ടിംഗ് എന്നിവയെക്കുറിച്ചാണ് ഈ കത്തുകളിൽ പറയുന്നത്.
Story highlights: old autograph sold around11 lakhs in auction