പ്രായം വെറും ഒന്നര വയസ്, നേട്ടം രണ്ട് ലോക റെക്കോർഡുകൾ- താരമായി ലക്കി
വെറും ഒന്നര വയസുള്ള ഒരു കുഞ്ഞിന് എന്തൊക്കെ ചെയ്യാൻ സാധിക്കും..? ചിരിക്കും കളിക്കും വാക്കുകൾ പറഞ്ഞുതുടങ്ങാൻ ശ്രമിക്കും. ഇങ്ങനെ ലളിതമായി പറഞ്ഞ് തുടങ്ങാൻ വരട്ടെ… ചിലപ്പോൽ ഒന്നര വയസുകാരനും പലതും ചെയ്യാൻ കഴിഞ്ഞേക്കും, അതും അത്ര സിംപിൾ ആയ കാര്യങ്ങളല്ല. ഇതിനോടകം രണ്ട് ലോക റെക്കോർഡുകൾ വരെ കരസ്ഥമാക്കിയ ഒരു ഒന്നര വയസുകാരനുണ്ട്.
കൊല്ലം സ്വദേശി വീരാജ് ലക്കി എന്ന കൊച്ചുമിടുക്കനെ പറ്റിയാണ് പറഞ്ഞുവരുന്നത്. വാക്കുകൾ പോലും പറഞ്ഞുതുടങ്ങുന്നതിന് മുൻപ് കുട്ടികളുടെ വിഭാഗത്തിൽ ഏറ്റവും അധികം ഫ്ലാഷ് കാർഡുകൾ തിരിച്ചറിഞ്ഞാണ് ലോക റെക്കോർഡ് എന്ന നേട്ടം കുഞ്ഞു ലക്കി കൈവരിച്ചത്.
കലാംസ് വേൾഡ് റെക്കോർഡ്സിലാണ് ആദ്യം ലക്കി നേട്ടം കരസ്ഥമാക്കിയത്, അതിന് പിന്നാലെ ഇന്റർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഈ കുട്ടി താരം ഇടം നേടി. ഒരു വയസും മൂന്നു മാസവും മാത്രം പ്രായമുള്ളപ്പോഴായിരുന്നു ലക്കിയുടെ ആദ്യ റെക്കോർഡ് നേട്ടം. പക്ഷികൾ, മൃഗങ്ങൾ, സമുദ്രജീവികൾ, വാദ്യോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഗ്രഹങ്ങൾ, ലോകാത്ഭുതങ്ങൾ തുടങ്ങി 295 ഓളം ഫ്ലാഷ് കാർഡുകൾ ഈ കുരുന്ന് തിരിച്ചറിഞ്ഞു. അതിന് പിന്നാലെ മൃഗങ്ങളുടെ ചിത്രങ്ങൾ ഉള്ള 155 ഫ്ലാഷ് കാർഡുകൾ വെറും പതിമൂന്ന് മിനിറ്റിനുള്ളിൽ തിരിച്ചറിഞ്ഞാണ് രണ്ടാമത്തെ റെക്കോർഡ് ലക്കി നേടിയത്.
Read also: 33 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മയും മകനും; സൈബർ ഇടങ്ങളുടെ ഹൃദയം കീഴടക്കിയ വിഡിയോ
അതേസമയം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിനായുള്ള പരിശീലനത്തിലാണ് ഈ കുഞ്ഞു താരമിപ്പോൾ.
Story highlights: One and Half Year old Lucky won Two World Records