‘പൊൻ മലരേ…’ ഹൃദയം കവർന്ന് ‘മേജറി’ലെ പ്രണയഗാനം

January 7, 2022

മലയാളികൾക്ക് മാത്രമല്ല ഇന്ത്യൻ ജനതയ്ക്ക് മുഴുവൻ പ്രിയങ്കരനായിരുന്നു മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. സന്ദീപ് ഉണ്ണികൃഷന്റെ ജീവിതം പറയുന്ന ചിത്രമാണ് മേജർ. ശശികിരണ്‍ ടിക്ക സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ പാട്ടാണ് സംഗീത പ്രേമികളിൽ മുഴുവൻ ആവേശം നിറയ്ക്കുന്നത്. പൊൻ മലരേ എന്ന് തുടങ്ങുന്ന ഗാനത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയരംഗങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ശ്രീചരണ്‍ പക്കാലയുടെ സംഗീതത്തില്‍ സാം മാത്യു എഡി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്‌റാന്‍ ആണ്. സന്ദീപ് ഉണ്ണി കൃഷ്ണനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷാണ്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും അദിവി സെഷുതന്നെയാണ്.ശശി കിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് മേജർ നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

Read also: നിറത്തെ പ്രണയിച്ച പെൺകുട്ടി; വിവാഹം വരെയെത്തിയ പിങ്ക് പ്രണയം

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജനനം. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Story highlights: Pon Malare Major Song