ഇനി തുറന്ന് ചിരിക്കാം; പല്ലിന്റെ ആരോഗ്യത്തിന് ചില പൊടികൈകൾ
നല്ല മനോഹരമായ പല്ലുകൾ തുറന്ന് ചിരിക്കാനുള്ള കോൺഫിഡൻസ് ലെവൽ വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ പല്ലുസംരക്ഷണം ഏറെ ശ്രദ്ധ ചെലുത്തേണ്ട ഒന്നുതന്നെയാണ്. രാവിലെയും വൈകിട്ടും പല്ല് തേയ്ക്കുക എന്നതാണ് പല്ല് സംരക്ഷണത്തിന്റെ ആദ്യ ഘട്ടം.
പല്ല് തേയ്ക്കാൻ തിരഞ്ഞെടുക്കുന്ന ബ്രഷുകൾ വരെ ഏറെ ഗൗരവത്തോടെ വേണം തിരഞ്ഞെടുക്കാൻ. കാരണം കട്ടിയുള്ള ബ്രഷുകൾ ഉപയോഗിച്ച് പല്ലു തേയ്ക്കുന്നതോടെ പല്ലിൽ അടങ്ങിയിരിക്കുന്ന ഇനാമൽ നഷ്ടമാകും. അതുപോലെ പല്ലിൽ ഉണ്ടാകുന്ന പുളിപ്പ്, പല്ലിലെ പൊത്തുകൾ, പല്ല് വേദന എന്നിവ വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്.
Read also: എന്റെ കടലാസിന് പിറന്നാൾ ആശംസകൾ; ജഗതിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഇന്നസെന്റ്
ജീവിത ശൈലി കൊണ്ടും ചില പ്രത്യേക കരണങ്ങൾകൊണ്ടുമെല്ലാം പല്ലുകൾക്ക് വെണ്മ നഷ്ടമാകും. പുകവലി, മദ്യപാനം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നത്, ദിവസേന പല്ലുതേക്കുന്നതിൽ വീഴ്ച സംഭവിക്കുക തുടങ്ങിയ കാര്യങ്ങൾ കൊണ്ടെല്ലാം പല്ലുകൾ മഞ്ഞ നിറമാകും. പല്ലുകൾ വെളുപ്പിക്കാൻ പ്രകൃതിദത്തമായ പല വീട്ടുവൈദ്യങ്ങളുമുണ്ട്. പല്ല് പതിവായി തേക്കുന്നതും ഭക്ഷണ അവശിഷ്ടങ്ങൾ അല്പം പോലും ഇല്ലാതെയിരിക്കുന്നതും പല്ലിലെ ടാർട്ടർ തടയാൻ സഹായിക്കും.
അതേസമയം പല്ലിന്റെ സംരക്ഷത്തിന് ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നതോടെ പല്ലുകൾക്കുണ്ടാകുന്ന ബലക്ഷയം, പല്ലുവേദന, പല്ലിൽ ഉണ്ടാകുന്ന അസ്വസ്തതകൾ എന്നിവ മാറുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
Story highlights: Practices for Healthy Teeth