പട്ടാളവേഷത്തിൽ അവസാന സിനിമയായ ‘ജെയിംസ്’; പുനീത് രാജ്‌കുമാറിന്റെ ജന്മവാർഷികത്തിൽ ചിത്രം പ്രേക്ഷകരിലേക്ക്
റിപ്പബ്ലിക് ദിനത്തിൽ പുനീത് രാജ്കുമാറിന്റെ ആരാധകർക്ക് വേണ്ടി സിനിമയായ ജെയിംസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ജെയിംസിൽ പട്ടാളക്കാരന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. നടന്റെ ഭാര്യ അശ്വനിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞാഴ്ച്ചയാണ് പൂർത്തിയാക്കിയത്. ചെത്താൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുനീതിന്റെ ഭാഗങ്ങൾ നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ചെത്താൻ കുമാർ കുറിച്ചതിങ്ങനെ;’ “ഒരു വശത്ത്, അദ്ദേഹത്തിന്റെ അവസാന സിനിമയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷവും അനുഗ്രഹവും ഉണ്ട്, എന്നാൽ അതേ സമയം, റിലീസിന് അദ്ദേഹം നമ്മോടൊപ്പമില്ല എന്നത് സങ്കടകരമാണ്. ഓരോ സിനിമയുടെ റിലീസും ഒരു ഉത്സവം പോലെയാണ്. ഈ സമയം, അത് കൂടുതൽ വൈകാരികമായിരിക്കും. ഞങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ ദൃശ്യങ്ങൾ കാണുന്നത് വേദനാജനകമാണ്, യാത്രയിൽ അദ്ദേഹം നമ്മോടൊപ്പം ഉണ്ടെന്ന് അറിയുമ്പോൾ ഞങ്ങളെ അനുഗ്രഹിക്കുമ്പോൾ അത് ഞങ്ങൾക്ക് വൈകാരികമായി ബുദ്ധിമുട്ടാണ്,’ ചേതൻ പറയുന്നു.
പുനീതിന്റെ ജന്മവാർഷികത്തിൽ ചിത്രം റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ. അതേസമയം, പുനീത് രാജ്‌കുമാറിന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 46 വയസായിരുന്നു. ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. അസുഖത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
Story highlights- Puneeth Rajkumar’s last film to release on his birth anniversary