ചില ചോദ്യങ്ങൾ ബാക്കിയാക്കുന്ന ‘പുഴു’- ടീസർ എത്തി

January 2, 2022

 നവാഗതയായ റത്തീന ഷർഷാദ് സംവിധാനം നിർവഹിക്കുന്ന പുഴുവിന്റെ ടീസർ എത്തി. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജാണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയറർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം. ഹർഷാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മമ്മൂട്ടി ചിത്രം ഉണ്ടയ്ക്ക് ശേഷം ഹർഷാദ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പുഴുവിനുണ്ട്.

Read Also: പുതുവർഷത്തെ വരവേൽക്കാൻ മനോഹരമായൊരു കവർ ഗാനം- ഹൃദയം കവർന്ന ‘സജൻ ബിൻ ആയേ..’

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. തികച്ചും വ്യത്യസ്തമായ ​ഗെറ്റപ്പിലുളള മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഈശ്വാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story highlights- puzhu teaser