ഇത് കരാട്ടെ ഗാനമേള വിത്ത് ഡാൻസ്- രസികൻ വിഡിയോയുമായി രമേഷ് പിഷാരടി

January 31, 2022

ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്. കോമഡിയിലും അവതരണത്തിലും മിമിക്രിയിലും അഭിനയത്തിലും സംവിധാനത്തിലും കയ്യൊപ്പ് പതിപ്പിച്ച രമേഷ് പിഷാരടി ഗായകനായും ശ്രദ്ധനേടുകയാണ്. അർച്ചന 31 നോട്ട് ഔട്ട് എന്ന ചിത്രത്തിൽ മനസുനോ എന്ന ഗാനമാണ് രമേഷ് പിഷാരടി പാടി അഭിനയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ, രസകരമായ പാട്ടിന് ചുവടുവയ്ക്കുകയാണ് താരം. മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് മനസുനോ ഗാനത്തിന് രമേഷ് പിഷാരടി ചുവടുവയ്ക്കുന്നത്. കരാട്ടെ ഗാനമേള എന്ന ക്യാപ്ഷനൊപ്പമാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read Also: ഗാന്ധി മഹാനായി വിക്രം, ദാദയായി ധ്രുവും; ‘മഹാൻ’ ട്രെയ്‌ലർ പുറത്ത്

മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights- ramesh pisharady’d karate dance