വിവാഹ സത്കാരവേദിയിൽ ഭർത്താവിനൊപ്പം നൃത്തവുമായി നടി റെബ മോണിക്ക- വിഡിയോ

January 25, 2022

മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് റെബ മോണിക്ക ജോൺ. ജേക്കബിന്റെ സ്വർഗര്വാജ്യം എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ റേബ പിന്നീട് ഒട്ടേറെ മലയാള സിനിമകളിൽ വേഷമിട്ടു. ഇതിനുപുറമെ തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ് നടി. വിജയ് നായകനായ ‘ബിഗിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റേബ മോണിക്ക ജോൺ കഴിഞ്ഞദിവസമാണ് വിവാഹിതയായത്.

ദീർഘകാല സുഹൃത്തായ ജോമോൻ ജോസഫിനെയാണ് നടീ വിവാഹം ചെയ്തിരിക്കുന്നത് . ഇരുവരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹസത്കാരത്തിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധനേടുകയാണ്. ഭർത്താവിനൊപ്പം ക്ലാസ്സിക് ബോളിവുഡ് ഹിറ്റുകൾക്ക് ചുവടുവയ്ക്കുകയാണ് നടി.

Read Also: ‘കണ്ണാംതുമ്പി പോരാമോ..’; കൊഞ്ചൽ മധുരത്തിൽ പാടി കുഞ്ഞു മിയക്കുട്ടി- വിഡിയോ

വിവാഹ സത്കാരത്തിൽ പങ്കെടുത്ത നടി ഗൗരിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 2016-ൽ ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച റെബ മോണിക്ക ജോൺ തമിഴിൽ ‘ജരുഗണ്ടി’, ‘ബിഗിൽ’, ‘ധനുസു രാശി നേർഗലേ’ എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. വിഷ്ണു വിശാൽ നായകനായ മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘എഫ്‌ഐആർ’ എന്ന ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്.

Story highlights- reba monica john dance