ലക്ഷ്മി നക്ഷത്രയെ കാണണം; സ്റ്റാർ മാജിക് വേദിയെ അനുഗ്രഹീതമാക്കാനെത്തിയ സനമോൾ, വിഡിയോ

January 27, 2022

കളിയും ചിരിയും മാത്രമല്ല ചിലപ്പോഴൊക്കെ കണ്ണും മനവും നിറയ്ക്കുന്ന ചില മുഹൂർത്തങ്ങൾക്കും വേദിയാകാറുണ്ട് സ്റ്റാർ മാജിക്. ഇപ്പോഴിതാ പ്രേക്ഷകരെ മുഴുവൻ സന്തോഷം കൊണ്ട് കണ്ണ് നിറയ്ക്കുകയാണ് സ്റ്റാർ മാജിക് വേദിയിലെത്തിയ ഒരു കൊച്ചു കലാകാരി സന. ഡൗൺ സിൻഡ്രം ബാധിതയായ സന സ്റ്റാർ മാജിക്കിന്റെ വലിയൊരു ആരാധികയാണ്. സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡുകളും മുടങ്ങാതെ കാണാറുള്ള ഈ കുരുന്നിന്റെ ഏറ്റവും വലിയ ആഗ്രഹവും സ്റ്റാർ മാജിക് അവതാരിക ലക്ഷ്മി നക്ഷത്രയെ നേരിട്ട് കാണണമെന്നും സ്റ്റാർ മാജിക്കിൽ എത്തണമെന്നുമായിരുന്നു. ഈ കുഞ്ഞുമോളുടെ ആഗ്രഹം പോലെ ഈ ചിരി വേദിയിൽ എത്തിയിരിക്കുകയാണ് സന.

ആറാം ക്ലാസ് വിദ്യാർത്ഥിയായ സനയുടെ ജീവിതത്തിൽ സ്റ്റാർ മാജിക് ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് സനയുടെ വീട്ടുകാരും പറയുന്നത്. അതേസമയം സനയുടെ തന്നോടുള്ള സ്നേഹത്തെക്കുറിച്ച് അറിഞ്ഞ ലക്ഷ്മി നക്ഷത്ര നേരത്തെ സനയുടെ വീട്ടിലെത്തി ഈ കുഞ്ഞുമിടുക്കിയെ കണ്ടിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അവതാരിക ലക്ഷ്മിയ്ക്ക് സർപ്രൈസ് ആയാണ് ഈ കുഞ്ഞുമോൾ വേദിയിലെത്തിയത്.

Read also: എനിക്കും നിന്നെപ്പോലെ മൊട്ടത്തലയാണ്; കീമോതെറാപ്പിയുടെ വേദനകൾക്കിടയിലും അടുത്ത ബെഡിലെ കുരുന്നിനെ ആശ്വസിപ്പിക്കുന്ന മൂന്ന് വയസുകാരൻ, നൊമ്പരമായി വിഡിയോ

രസകരമായ ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞതാണ്. കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ് ഓരോ തവണയും ഈ വേദി സമ്മാനിക്കുന്നത്. ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക്കിൽ ഇത്തവണ ഈ കുഞ്ഞുമോൾ കൂടി എത്തിയത് വേദിയെ കൂടുതൽ അനുഗ്രഹീതമാക്കി.

Story highlights: sana surprise entry to star magic