ഒഴിഞ്ഞുകിടക്കുന്ന ഓരോ ഇടത്തിനും പറയാനുണ്ടാകും ഓരോ കഥകൾ; ഹൃദയംതൊട്ടൊരു ഹ്രസ്വചിത്രം

January 11, 2022

സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്ക ഉണർത്തുന്ന ഒട്ടേറെ വാർത്തകളാണ് ദിനംപ്രതി വരുന്നത്. ഭർതൃവീട്ടിലും പ്രണയബന്ധങ്ങളിലും മാനസികവും ശാരീരികവുമായ മുറിവുകൾ ഏറ്റുവാങ്ങി ജീവൻ വെടിയുന്നവരും നിശബ്ദരായി കഴിയുന്നവരും അനേകമാണ്. ചിലപ്പോൾ ഒന്ന് മനസുതുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ ആ ബന്ധത്തിൽ നിന്നും ഇറങ്ങി വന്നാൽ തീരാവുന്ന പ്രശ്നങ്ങൾ.. ഒരിക്കലും ആരുടേയും ഭീഷണിക്ക് മുന്നിൽ തളരേണ്ടതുമില്ല. അങ്ങനെയുള്ള ചൂഷണം ചെയ്യപ്പെടുന്ന പ്രണയ ബന്ധങ്ങളിൽ തളച്ചുകിടക്കപ്പെടേണ്ടി വരുന്ന പെൺകുട്ടികൾക്ക് ഒരു പ്രചോദനമായി മാറുകയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന സീറ്റ് നമ്പർ 32 എന്ന ഹ്രസ്വചിത്രം.

ഒറ്റരാത്രിയിലെ ഒരു ബാംഗ്ലൂർ യാത്രയെ ചുറ്റിപ്പറ്റിയാണ് സീറ്റ് നമ്പർ 32 കാലിക പ്രസക്തമായ വിഷയം അവതരിപ്പിക്കുന്നത്. മകളുടെ പ്രണയബന്ധത്തിലെ പ്രതിസന്ധി ഘട്ടം പരിഹരിക്കാൻ ഒരു അച്ഛൻ ഇറങ്ങിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് സീറ്റ് നമ്പർ 32 പങ്കുവയ്ക്കുന്നത്. അഭിനേതാക്കളായ അനു സിതാര, ആന്റണി വർഗീസ്, ഗണപതി, ഗീതി സംഗീത മുതലായവർ ഹ്രസ്വചിത്രത്തിന് ആശംസ അറിയിച്ചു.

ശ്രീക്കുട്ടൻ എം ഷൺമുഖൻ ആണ് ഹൃദ്യമായ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ദീപേഷ്, ശ്രീക്കുട്ടൻ എം ഷൺമുഖൻ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്നു. അനീഷ് രവിയാണ് നിർമിച്ചിരിക്കുന്നത്.ഡിഒപി – വിഷ്ണു എം പ്രകാശ്,എഡിറ്റർ – ടൈറ്റസ് ജോസഫ്,,സംഗീതം – നിപിൻ ബെസെന്റ് എൻ, വയലിൻ- ശ്രാവൺ കൃഷ്ണകുമാർ,കല – ബിനീഷ് കെ എം, മേക്കപ്പ് – ബിബിൻ ശങ്കർ, സൗണ്ട് ഡിസൈൻ – പ്രിന്റു പ്രിൻസ്,പ്രോജക്ട് ഡിസൈനർ – അവുസേപ്പച്ചൻ ഫിലിപ്പ്,പ്രൊഡക്ഷൻ കൺട്രോളർ – ധനേഷ് കൃഷ്ണകുമാർ,സ്പോട്ട് എഡിറ്റർ – അഫ്സൽ അഫ്സി,അസോസിയേറ്റ് ഡയറക്ടർമാർ – വിവേക് ​​കൃഷ്ണ, രഞ്ജിത്ത് കെ.

Read Also: മഞ്ഞിൽ പുതച്ച് ശ്രീനഗർ റെയിൽവേ സ്റ്റേഷൻ; സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിച്ച് ചിത്രങ്ങൾ

അസോസിയേറ്റ് ക്യാമറമാൻ – ജോ ക്രിസ്റ്റോ സേവ്യർ,അസിസ്റ്റന്റ് ഡയറക്ടർമാർ – ചാൾസ് ജോസഫ്, സുബാഷ്, ആൽബിൻ ആന്റണി,കലാ സഹായികൾ- ബിനു ജോസഫ്, ഷോബിത്ത് സി വി,DI സ്റ്റുഡിയോ – മാഗസിൻ മീഡിയ
കളറിസ്റ്റ് – സെൽവിൻ വർഗീസ്. അനിൽ നാരായണൻ, ജെയിംസ് വർഗീസ്,ശിവ, ശ്രീകുമാർ അപ്പു, ദീപേഷ് ടി ഡി തുടങ്ങിയവർ വേഷമിട്ടിരിക്കുന്നു.

Story highlights- Seat No.32 short film