ദക്ഷിണധ്രുവത്തിലേക്കുള്ള ഏകാന്ത പര്യവേഷണം പൂർത്തിയാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ വനിത
യാത്രകളെ പ്രണയിക്കുന്നവർ താണ്ടുന്ന ദൂരങ്ങൾ ചെറുതല്ല. ബ്രിട്ടീഷ് വംശജയായ ഇന്ത്യൻ വനിത ക്യാപ്റ്റൻ ഹർപ്രീത് ചാന്ദി, ദക്ഷിണധ്രുവത്തിലേക്കുള്ള ഏകാന്ത പര്യവേഷണം പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്.
‘പോളാർ പ്രീത്’ എന്ന് അറിയപ്പെടുന്ന ഹർപ്രീത് ചാന്ദി ജനുവരി 3നാണ് ഒറ്റയ്ക്കുള്ള യാത്രയ്ക്ക് അവസാനം ദക്ഷിണധ്രുവത്തിലെത്തിയത്. അന്റാർട്ടിക് മരുഭൂമിയിലൂടെയുള്ള 700 മൈൽ ഏകാന്ത യാത്രയുടെ ഭാഗമായിരുന്നു ഇത്. നവംബർ മാസത്തിൽ യാത്ര ആരംഭിച്ച് 40-ാം ദിവസമാണ് ഹർപ്രീത് ഈ അത്ഭുതകരമായ നേട്ടം പൂർത്തിയാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Read Also: ദിവ്യ ഉണ്ണിക്കൊപ്പം ചുവടുവെച്ച് മേഘ്‌നയും മിയയും- വിഡിയോ
2021 നവംബർ 7നാണ് ഹർപ്രീത് യാത്ര ആരംഭിച്ചത്. അന്റാർട്ടിക്കയിലെ ചരിത്രപരമായ സോളോ ട്രക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഇവർ ചിലിയിലേക്ക് പറന്നു. ട്രെക്കിംഗിനിടെ, 40 ദിവസത്തേക്ക് ആവശ്യമുള്ള ഭാരമേറിയ ഹോൾഡിംഗ് കിറ്റും ഭക്ഷണവും ഇന്ധനവും അവർക്ക് വഹിക്കേണ്ടിവന്നു.
Story highlights- Sikh Army officer Harpreet Chandi makes history, becomes first ‘woman of color’ to make solo trip to South Pole