ഡ്രൈവിങ് ലൈസൻസ് തമിഴ് റീമേക്കിൽ താരങ്ങളായി ചിമ്പുവും എസ് ജെ സൂര്യയും
മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറന്മൂട് എന്നിവർ മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. മലയാളത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമിപ്പോൾ അന്യഭാഷകളിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. ഹിന്ദിയ്ക്ക് പുറമെ തമിഴിലും ഒരുങ്ങുന്ന ചിത്രത്തിൽ ചിമ്പുവും എസ് ജെ സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. അടുത്തിടെ പുറത്തിറങ്ങിയ മാനാട് എന്ന ചിത്രത്തിലും ചിമ്പുവും എസ് ജെ സൂര്യയുമാണ് ഒന്നിച്ചത്. മികച്ച സ്വീകാര്യതയാണ് ഇരുവരുടെയും കഥാപാത്രങ്ങൾക്ക് ലഭിച്ചതും.
അതേസമയം ഹിന്ദി റീമേക്കിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് മുഖ്യകഥാപാത്രങ്ങളാകുന്നത്. സെൽഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മേഹ്തയാണ്. ഹിന്ദിയിൽ ഈ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആയിരിക്കും. സുരാജ് അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷമായിരിക്കും ഇമ്രാൻ ഹാഷ്മി കൈകാര്യം ചെയ്യുക. അതേസമയം ഇതാദ്യമായാണ് അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്‌മിയും ഒന്നിക്കുന്നത്. ധർമ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലയാളത്തിൽ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സച്ചിയാണ്. പൃഥ്വിരാജ് സിനിമ താരമായി എത്തുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് സുരാജ് എത്തിയത്. ആഡംബര കാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക.
Read also:ഷാജി ഹീറോയാടാ ഹീറോ; തീ പിടിച്ച വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു, ഒഴിവായത് വൻ അപകടം
മലയാളത്തിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രം അന്യഭാഷകളിലേക്കും എത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമ ആസ്വാദകർ.
Story highlights: silambarasan and sj surya to reunite for the driving license