ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ ‘പുഷ്പ’യിലെ ‘ശ്രീവല്ലി’ ഗാനം പ്രേക്ഷകരിലേക്ക്

January 5, 2022

അല്ലു അർജുൻ സിനിമകളോട് എന്നും മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ പുഷ്പ എന്ന ചിത്രത്തിന് മലയാളികൾ നൽകുന്ന സ്വീകരണവും വലുതാണ്. ചിത്രത്തിലെ ഗാനങ്ങൾക്കും പ്രത്യേകം സ്വീകാര്യതയുണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ. ഇപ്പോഴിതാ, പുഷ്പയിലെ ‘ശ്രീവല്ലി’ എന്ന ഗാനത്തിന്റെ വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

ദേവി ശ്രീപ്രസാദ് ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിദ് ശ്രീറാമിന്റെ ഗംഭീരമായ ആലാപനവും ഗാനത്തിന്റെ ആകർഷണമാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികാ കഥാപാത്രമായെത്തുന്നത്.ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. 

Read Also: ജോജുവിന്റെ നായികയായി ഐശ്വര്യ രാജേഷ്; ‘പുലിമട’യ്ക്ക് തുടക്കം

പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ അല്ലു അർജുൻ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത്. സുകുമാർ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Story highlights- sreevalli video song