പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ചുവടുവെച്ച് ക്രിക്കറ്റ് താരം സുരേഷ് റെയ്ന- വിഡിയോ

January 23, 2022

അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ചിത്രം ‘പുഷ്പ – ദി റൈസ്’ എന്ന ചിത്രത്തിലെ ‘ശ്രീവല്ലി’ എന്ന ഗാനം ആരാധകരുടെയും സിനിമാപ്രേമികളുടെയും മാത്രമല്ല ക്രിക്കറ്റ് താരങ്ങളുടെയും ഹൃദയം കവർന്നിരിക്കുകയാണ്.

മുൻപ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറാണ് ആദ്യം ശ്രീവല്ലി ഗാനത്തിന് ചുവടുവെച്ചത്. നടൻ അല്ലു അർജുന്റെ നൃത്തച്ചുവടുകൾ ഡേവിഡ് വാർണർ ആവർത്തിക്കുന്ന വിഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സുരേഷ് റെയ്‌നയും അതേ പാട്ടിന് നൃത്തം ചെയ്യുകയാണ്.

Read Also: മണിച്ചിത്രത്താഴിലെ ഗാനത്തിന് ചുവടുവെച്ച് നന്ദനത്തിലെ ബാലാമണിയും സുഹൃത്തും- വിഡിയോ

ഗാനത്തിന്റെ ഹിന്ദി പതിപ്പിനാണ് റെയ്‌ന നൃത്തം ചെയ്തത്. അദ്ദേഹം ഇൻസ്റ്റാഗ്രാമിലാണ് നൃത്തവിഡിയോ പോസ്റ്റ് ചെയ്തത്: “എനിക്ക് ഇത് സ്വയം പരീക്ഷിക്കാതിരിക്കാൻ കഴിഞ്ഞില്ല.” സുരേഷ് റൈന കുറിക്കുന്നു. സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ മികച്ച പ്രകടനത്തിന് അല്ലു അർജുനെ അഭിനന്ദിക്കുകയും ചെയ്തു സുരേഷ് റെയ്‌ന.

Story highlights- Suresh Raina now dances to Allu Arjun’s ‘Srivalli’