മണിച്ചിത്രത്താഴിലെ ഗാനത്തിന് ചുവടുവെച്ച് നന്ദനത്തിലെ ബാലാമണിയും സുഹൃത്തും- വിഡിയോ

January 22, 2022

മലയാളികളുടെ മാറിവരുന്ന ആസ്വാദന അഭിരുചികൾക്കൊപ്പം വളർന്ന ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. ജനപ്രിയ ഷോകളും പരമ്പരകളുമായി കഴിഞ്ഞ ഏഴുവർഷമായി ഫ്‌ളവേഴ്‌സ് മലയാളികളുടെ സ്വീകരണ മുറികളിൽ കാഴ്ചയുടെ നിറവസന്തം തീർക്കുകയാണ്. ഒട്ടേറെ റിയാലിറ്റി ഷോകളും പരമ്പരകളുമായി ഇഷ്ടം കവരുന്ന ഫ്‌ളവേഴ്‌സ് ടി വിയിലെ ജനപ്രിയ പരമ്പരയാണ് നന്ദനം.

ഭക്തി ലഹരിയിൽ ഒരുക്കിയ പരമ്പര ബാലാമണി എന്ന കൃഷ്ണഭക്തയായ പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. നന്ദനയാണ് ബാലാമണിയായി പരമ്പരയിൽ വേഷമിടുന്നത്. ഇപ്പോഴിതാ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള നൃത്തവിഡിയോയുമായി എത്തിയിരിക്കുകയാണ് നന്ദന. ഒപ്പം വേഷമിടുന്ന ലക്ഷ്മി എന്ന ബാലതാരവും നന്ദനയ്ക്കൊപ്പം ചുവടുവയ്ക്കുന്നു.

Read Also: ഇത് മിന്നൽ മാമന്റെ ജോസ്‌മോനും അപ്പുമോളും; ട്രെൻഡായി റീൽസ് വിഡിയോ

മണിച്ചിത്രത്താഴിലെ ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. കൊവിഡ് പിടിമുറുക്കി ലോകം ലോക്ക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്നിരുന്നു നന്ദനം എന്ന പരമ്പര. നന്ദനത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

Story highlights- nandanam team dance