എന്നെ സ്നേഹിക്കാൻ പഠിപ്പിച്ച ‘ബ്രോ ഡാഡി’- ഹൃദയംതൊടുന്ന കുറിപ്പുമായി നടി
മലയാളികളുടെ ഹൃദയംകവരുകയാണ് ബ്രോ ഡാഡി എന്ന ചിത്രം. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോഴിതാ, സിനിമയിലെ ബ്രോ ഡാഡിയെപോലെ തങ്ങളുടെ ജീവിതത്തിലെയും ബ്രോ ഡാഡിയെ പരിചയപ്പെടുത്തുകയാണ് നടിമാർ.
വീണ നന്ദകുമാർ ആണ് അച്ഛനെക്കുറിച്ച് ഹൃദയംതൊടുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ എപ്പോഴൊക്കെ ആവശ്യപ്പെട്ടാലും എനിക്കായ് ഇഷ്ടഭക്ഷണം ഉണ്ടാക്കിത്തരാൻ ഒരിക്കലും മടിയില്ലാത്ത, നിസ്വാർത്ഥ സ്നേഹം നൽകി എങ്ങനെ സ്നേഹിക്കണമെന്ന് എന്നെ പഠിപ്പിച്ച, എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിച്ച എന്റെ ബ്രോ ഡാഡി’ എന്നാണ് വീണ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എഴുതിയിരിക്കുന്നത്.
Read Also: കണ്ണിൽ കൗതുകമൊളിപ്പിച്ച കുഞ്ഞുസുന്ദരി; കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ ശാലീന നായിക
അതേസമയം, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്. ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. ഈ ചിത്രത്തിലും മോഹൻലാൽ ആയിരുന്നു നായകൻ. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും ഇരുവരും വീണ്ടും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണ്.
Story highlights- veena nandakumar about her bro daddy