‘സത്യമായിട്ടും ഇത് ഞാനല്ല’, ശ്രദ്ധനേടി വിനീത് ശ്രീനിവാസൻ പങ്കുവെച്ച കുറിപ്പ്

January 4, 2022

നടൻ, ഗായകൻ, സംവിധായകൻ തുടങ്ങി…മലയാള സിനിമയിൽ വിനീത് ശ്രീനിവാസൻ കൈവയ്ക്കാത്ത മേഖലകൾ കുറവാണ്. അഭിനേതാവായും വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ ഏബിൾ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. സോഷ്യൽ ഇടങ്ങളിൽ പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതോടെ വിനീത് ശ്രീനിവാസന് അഭിനന്ദനവുമായി നിരവധി ആളുകളും എത്തിത്തുടങ്ങി. എന്നാൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ആ കാരക്ടർ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത് താനല്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

ചിത്രത്തിൽ ഏബിളിനെ അവതരിപ്പിക്കുന്നത് യുവതാരം ഷെബിൻ ബെൻസാണ്. താരത്തിന് വിനീത് ശ്രീനിവാസന്റെ മുഖസാദൃശ്യമുള്ളതിനാൽ ചിത്രം വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടു. ‘സത്യമായിട്ടും ഇത് ഞാനല്ല ! ഇത് ഷെബിൻ ബെൻസൺ. അമൽ ഏട്ടന് എല്ലാ ആശംസകളും’–ഷെബിൻ ബെൻസന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിനീത് കുറിച്ചു.

Read also: ഒരു കോൺഫറൻസ് റൂമിൽ മാത്രം ചിത്രീകരിച്ച സിനിമ- റിലീസിനൊരുങ്ങി വിനീത് കുമാർ നായകനായ ‘ദ സസ്‌പെക്ട് ലിസ്റ്റ്’

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. മൈക്കിൾ എന്ന ഗ്യാങ്സ്റ്ററായി എത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ, നെടുമുടി വേണു, ഫർഹാൻ ഫാസിൽ, ലെന, കെപിഎസി ലളിത, നദിയ മൊയ്തു എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights: Vineeth Sreenivasan about Bheeshma parvam