‘ഒരു മില്യൺ ഡോളർ ചിത്രം’; പ്രിയദർശനൊപ്പം ദിവ്യ പകർത്തിയ ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ

January 30, 2022

പ്രണവും കല്യാണിയും നായികാനായകന്മാരായി വേഷമിട്ട ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ഒരുങ്ങിയത്. ഒരുതരത്തിൽ പറഞ്ഞാൽ തലമുറയുടെ സംഗമം എന്നും സിനിമയെ വിശേഷിപ്പിക്കാം. ഒരു കാലത്ത് ഹിറ്റുകൾ സമ്മാനിച്ച പ്രിയദർശൻ- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ മക്കളാണ് ഹൃദയം ഒരുക്കിയിരിക്കുന്നത്.

പ്രണവ് മോഹൻലാൽ നായകനും, കല്യാണി പ്രിയദർശൻ നായികയുമായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഇപ്പോഴിതാ, പ്രിയദർശനൊപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഹൃദയം കാണാൻ പ്രിയദർശൻ എത്തിയ സന്തോഷമാണ് നടൻ പങ്കുവെച്ചത്. ഒരു മില്യൺ ഡോളർ ചിത്രം എന്ന ക്യാപ്ഷനൊപ്പമാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തത്. ഭാര്യ ദിവ്യ വിനീത് ആണ് ചിത്രം പകർത്തിയിരിക്കുന്നത്.

Read Also: കണ്ണിൽ കൗതുകമൊളിപ്പിച്ച കുഞ്ഞുസുന്ദരി; കുട്ടിക്കാല ചിത്രം പങ്കുവെച്ച് മലയാളികളുടെ ശാലീന നായിക

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്.

Story highlights- vineeth sreenivasan share photo with priyadarshan