തലമുടികൊണ്ട് ബസ് വലിച്ചുനീക്കുന്ന യുവതി; റെക്കോർഡ് നേടിയ വിഡിയോ

January 5, 2022

കൗതുകത്തിനപ്പുറം അത്ഭുതവും ആകാംഷയും നിറയ്ക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളുടെ മനം കവരാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തലമുടികൊണ്ട് ഡബിൾ ഡക്കർ ബസ് വലിച്ചുനീക്കുന്ന യുവതിയുടെ ചിത്രങ്ങളാണ് ഇത്. ആശാ റാണി എന്ന യുവതി ഏകദേശം 12,000 കിലോ ഭാരമുള്ള ബസ് തലമുടിയുപയോഗിച്ച് വലിച്ച് നീക്കിയാണ് റെക്കോർഡ് നേടിയത്.

ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ആശാ റാണിയുടെ വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിൽ നിരവധി കാഴ്ചക്കാരെയും നേടിക്കഴിഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരും വിഡിയോയ്ക്ക് ലഭിച്ചുകഴിഞ്ഞു.

Read also; വരിയും സംഗീതവും ആലാപനവും ജിഷ്ണു; കോമഡി ഉത്സവവേദിയുടെ ഹൃദയം കവർന്ന പെർഫോമൻസ്

രണ്ട് ഭാഗത്തേക്കും മെടഞ്ഞിട്ട മുടിയുടെ അറ്റം വാഹനവുമായി കട്ടിയുള്ള ചരടുപയോഗിച്ച് കെട്ടിയിട്ടാണ് ആശാ റാണി വലിച്ചു നീക്കുന്നത്. അതേസമയം വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെട്ട വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച സ്വീകാര്യതയാണ് ആശാ റാണിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത്ഭുതം എന്നാണ് വിഡിയോയ്ക്ക് മിക്കവരും നൽകുന്ന കമന്റ്.

Story highlights; woman uses hair to pull 12000-kg vehicle