പ്രളയത്തിൽ കടപുഴകി വീണ ആൽമരത്തിന് ഇനി പുതുജീവൻ, ഇത് മാതൃകയാക്കേണ്ട രീതി
വളർന്ന് പന്തലിച്ച് തലയുയർത്തി നിൽക്കുന്ന ഒരു ആൽമരം, ഇത് സമ്മാനിക്കുന്നത് കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച മാത്രമല്ല ഒരു നാടിന് മുഴുവൻ തണലും കിളികൾക്കും പക്ഷികൾക്കും ആശ്രയവുമാണ്. ഏകദേശം 70 വർഷം പഴക്കമുള്ള ഒരു ആൽമരമാണ് തെലങ്കാനയിലെ സുഡ് ഡല ഗ്രാമത്തിലുള്ളത്. ഒരു ഗ്രാമത്തിന് മുഴുവൻ തണലായി നിന്ന ആൽമരം നാലുമാസങ്ങൾക്ക് മുൻപ് ഉണ്ടായ പ്രളയത്തിൽ കടപുഴകി വീണു, ഇത് ആ ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലായ വാർത്തയുമായി. ഏകദേശം 100 ടണ്ണോളം ഭാരമുള്ള ഈ മരം വീണതോടെ ആ മരത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ട കഥ കഴിഞ്ഞെന്ന് നാട്ടുകാരും കരുതി.
അപ്രതീക്ഷിതമായാണ് ഡോ, ഡോബ്ബല പ്രകാശ് എന്ന പ്രകൃതി സ്നേഹി ഈ ഗ്രാമത്തിൽ എത്തുന്നതും കടപുഴകി വീണുകിടക്കുന്ന ആൽമരം കാണുന്നതും. മരങ്ങളുടെ ഉപയോഗത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കൃത്യമായി ധാരണയുള്ള അദ്ദേഹം കടപുഴകി വീണുകിടക്കുന്ന ഈ മരത്തിന് വെള്ളം നല്കാൻ നാട്ടുകാരോട് ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് പ്രകാരം അവർ വേനൽക്കാലത്ത് മരത്തിന് ആവശ്യമുള്ള വെള്ളം നൽകി. രണ്ടു മാസക്കാലം വെള്ളം നൽകിയതോടെ മരത്തിന്റെ ഉണങ്ങിയ ഇലകൾ കൊഴിഞ്ഞ് പുതിയ നാമ്പ് തളിരിട്ടു തുടങ്ങി. ഇതോടെ പ്രകാശിനും കൂട്ടർക്കും വീണ്ടും പ്രതീക്ഷയായി ഈ മരം.
മറ്റൊരു സ്ഥലത്തേക്ക് മാറ്റിവച്ചാൽ ചിലപ്പോൾ ഈ മരത്തിന് പുതിയൊരു ജീവൻ ഉണ്ടാകുമെന്ന് ചിന്തിച്ച അദ്ദേഹം അതിനുള്ള ശ്രമങ്ങളും തുടങ്ങി. എന്നാൽ ഇത്രയധികം ഭാരമുള്ള ഒരു മരത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുക വളരെ ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ അതിനായി വലിയ പ്ലാനുകളും അദ്ദേഹം ആരംഭിച്ചു. അതിനിടെയിലാണ് പ്രകൃതി സ്നേഹിയായ ഉദയകൃഷണയും ഇവിടേക്ക് എത്തുന്നത്. മരങ്ങൾ മാറ്റി നടുന്നതിൽ പ്രാവീണ്യം ഉള്ള ആളായതിനാൽ പ്രകാശിനൊപ്പം ചേർന്ന് ഉദയകൃഷ്ണയും ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങി. തുടർന്ന് ക്രെയിനുകളുടെ സഹായത്തോടെ വലിയൊരു ട്രക്കിൽ കയറ്റി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ കളക്ട്രേറ്റ് ഓഫീസിൽ ഈ മരം സ്ഥാപിച്ചു.
Thank you @ErikSolheim sir. You are our inspiration and your kind words are guiding force to us to do more and more for Mother Nature. 🙏 https://t.co/CAm9xbDFsU
— Santosh Kumar J (@MPsantoshtrs) February 17, 2022
Story highlights: 70-year-old banyan tree gets new lease of life