75 ആം വയസിലും കലാവേദിയിൽ സജീവമാണ് അമ്മിണിയമ്മ, പ്രശംസിച്ച് സൂപ്പർ താരങ്ങൾ

February 2, 2022

പ്രായഭേദമന്യേ നിരവധി കലാപ്രതിഭകളെ ലോകത്തിന് സമ്മാനിച്ച വേദിയാണ് കോമഡി ഉത്സവം. ഇപ്പോഴിതാ ഈ വേദിയെ കൂടുതൽ ആഘോഷപൂരിതമാക്കാൻ എത്തുകയാണ് എഴുപത്തഞ്ചുകാരിയായ ഒരു ‘അമ്മ. നാടൻ പാട്ടുകളും വള്ളപ്പാട്ടുകളും മുടിയാട്ടവുമെല്ലാം എഴുതി അവതരിപ്പിക്കാൻ കഴിവുള്ള അപൂർവ പ്രതിഭകളിൽ ഒരാളാണ് തകഴി സ്വദേശിയായ അമ്മിണിയമ്മ. പതിമൂന്നാം വയസിൽ തന്നെ കലയുടെ വിവിധ വേദികളിൽ കഴിവ് തെളിയിച്ച ഈ അമ്മ അതെ എനർജിയിലും സന്തോഷത്തിലുമാണ് ഈ എഴുപത്തഞ്ചാം വയസിലും കലാവേദികളിൽ മിന്നിത്തിളങ്ങുന്നത്.

കേരളത്തിന്റെ നാടൻ കലാരംഗത്ത് ഈ ‘അമ്മ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് കേരള ഫോക്ക് ലോർ അക്കാദമിയുടെ പുരസ്കാരങ്ങളും മറ്റനേകം പുരസ്കാരങ്ങളും ഈ അമ്മിണിയമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. കലയുടെ ലോകത്ത് ഇന്നും മിന്നിത്തിളങ്ങുന്ന ഈ ‘അമ്മ ഇപ്പോൾ നിരവധി കലാകാരന്മാരുടെ സ്വപ്‍ന വേദിയായ കോമഡി ഉത്സവവേദിയിലും എത്തിയിരിക്കുകയാണ്.

വേദിയിൽ പാട്ട് പാടിയും നൃത്തം ചെയ്തും അമ്മിണിയമ്മ കോമഡി ഉത്സവേദിയുടെയും ഭാഗമായി. അമ്മിണിയമ്മയുടെ കലാപ്രകടങ്ങളെ കാണാനും ആസ്വദിക്കാനുമായി ഉത്സവേദിയിൽ എത്തിയ സിനിമ താരങ്ങളായ ഉണ്ണി മുകുന്ദൻ, അജു വർഗീസ്, രമേശ് കോട്ടയം എന്നിവർക്കൊപ്പം വേദിയുടെ വിധികർത്താക്കളായ കലാഭവൻ ഷാജു, ഗിന്നസ് പക്രു, പ്രജോദ് എന്നിവരും ഈ അമ്മയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും നേർന്നു.

Read also: അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാൻ യന്ത്രമരങ്ങളോ..? അത്ഭുതമാകാനൊരുങ്ങുന്ന കണ്ടെത്തൽ…

അതേസമയം കലാഭവൻ മണിയുടെ പാട്ടിനൊപ്പം നൃത്തച്ചുവടുകൾ വയ്ക്കുന്ന അമ്മിണിയമ്മയുടെ വിഡിയോയും ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധിപ്പേരാണ് ഈ അമ്മയുടെ എനർജിയെയും കഴിവിനെയും അഭിനന്ദിച്ചുകൊണ്ട് എത്തിയത്.

Story highlights: 75 year old Ammniyamma energetic perfomance