ഒടുവിൽ മഞ്ചാടികുട്ടിയെ കാണാനെത്തിയ മഞ്ജു വാര്യർ, ഹൃദയം കീഴടക്കിയ കൂടിക്കാഴ്ച, വിഡിയോ

February 24, 2022

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള ചലച്ചിത്രതാരമാണ് മഞ്ജു വാര്യർ. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവിനെ കാണാനും മഞ്ജുവിനോടൊപ്പം ചിത്രങ്ങൾ എടുക്കാനുമൊക്കെ ആഗ്രഹിക്കുന്നവരും നിരവധിയാണ്. അത്തരത്തിൽ മഞ്ജു വാര്യരുടെ ഒരു കുഞ്ഞാരാധികയാണ് മഞ്ചാടികുട്ടി. ഈ കുരുന്നാരാധികയ്ക്ക് മഞ്ചാടി എന്ന പേര് നൽകിയതും മഞ്ജു വാര്യരാണ്. മഞ്ചാടികുട്ടിയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു നൽകിയ സർപ്രൈസ് വിഡിയോകോൾ സമൂഹമാധ്യമങ്ങളിൽ അടക്കം താരം പങ്കുവെച്ചിരിക്കുന്നു. എന്നാൽ ഇപ്പോഴിതാ ഈ കുരുന്നിന് മുന്നിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മഞ്ജു വാര്യർ.

താരത്തെക്കണ്ട് ഓടിയെത്തുന്ന കുരുന്നിനെയും പിന്നീട് ഇരുവരും ചേർന്ന് ഫോട്ടോകൾക്ക് പോസ് ചെയ്യുന്നതുമാണ് വിഡിയോയിൽ കാണുന്നത്. മഞ്ജുവിന്റേതായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ആയിഷയുടെ ലൊക്കേഷനിൽ നിന്നുമാണ് താരം കുഞ്ഞാരധികയെ കാണാൻ എത്തിയത്.

അതേസമയം 7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് ആയിഷ. നവാഗതനായ ആമിർ പള്ളിക്കൽ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഇന്തോ- അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഗൾഫിലാണ് ചിത്രീകരിക്കുന്നത്. പൂർണമായും ഒരു കുടുംബചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്. സംവിധായകൻ സക്കറിയായാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് കൊറിയോഗ്രാഫി ചെയ്യുന്നത് പ്രഭുദേവയാണ്. യുഎഇയിൽ പ്രധാന റോഡ് അടച്ച് ആയിഷയുടെ ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിവന്നിരുന്നു. ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായാണ് ആയിഷ പ്രേക്ഷകരിലേക്കെത്തുന്നത്.

Read also: ഇത് ബേബി ശാമിലിയുടെ ഗീതുമോൾത്തന്നെ; വീണ്ടും സ്റ്റാറായി മുക്തയുടെ കണ്മണിക്കുട്ടി

വെള്ളിത്തിരയിൽ ശക്തമായ കഥാപാത്രങ്ങളുമായി തിരക്കുള്ള താരമായി മാറിയതാണ് മഞ്ജു വാര്യർ. മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ‘ലളിതം സുന്ദരം’, ജയസൂര്യക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’, സൗബിൻ സാഹിറും മഞ്ജുവും ഒന്നിക്കുന്ന ‘വെള്ളരിക്ക പട്ടണം’ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച കയറ്റവും പ്രേക്ഷകർ കാത്തിരിക്കുന്ന മഞ്ജു ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രമാണ് കയറ്റം.

Story highlights;Adorable video of manju warrier visit her little fan manjadi kutty